റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് ഒരു മൂന്നാം ക്ലാസുകാരന്‍റെ
ഓര്‍മ്മയുണ്ടെനിക്ക്. പിന്നീട് വളയംകുന്നത്ത് ഉണ്ണികൃഷ്ണന്‍ നായരായി രൂപപരിണാമം
സിദ്ധിച്ച കളിക്കൂട്ടുകാരനും തൊട്ടയല്‍ക്കാരനും ഇപ്പോള്‍ റിയാദിലെ ഓഫീസില്‍
നിത്യവിശ്രമം കൊള്ളുന്നവനുമായ ഉണ്ണിയുടെ കൊടുംചതിയുടെ കഥ കൂടിയാണത്.
സ്കൂളിലും മദ്രസയിലും ചെന്ന് കൂട്ടുകാരോട്
എനിക്കിത്ര നോമ്പായി എന്ന് വീമ്പിളക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യം
നോമ്പെടുക്കുന്നതു കൊണ്ട് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നോ എന്നത് സംശയമാണ്.
ശീലമാക്കാന്‍ വേണ്ടി മാത്രം ചില നോമ്പുകള്‍ കുട്ടികളെക്കൊണ്ടെടുപ്പിക്കുക എന്ന
ലക്ഷ്യമേ രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നുള്ളൂ.
മുഖവുരയുടെ രണ്ടാം ഭാഗത്തേക്ക് വരട്ടെ. പറഞ്ഞതു പോലെ ഉണ്ണി
എന്‍റെ കളിക്കൂട്ടുകാരനാണ്. ഉമ്മ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥക്കു കീഴിലാണ്
ഞാനും അനിയനും വളര്‍ന്നു വന്നത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ച ഏതാണ്ട് അതേ കാലത്തു തന്നെയായായിരിക്കണം ഉമ്മ ഞങ്ങളുടെ വീട്ടിലും അത്
പ്രഖ്യാപിക്കുന്നത്. ഇന്ന സമയത്ത് ഉണര്‍ന്നു കൊള്ളണം, അവിടേക്ക്
പോകരുന്നത്, അവരുമായി കൂട്ടുകൂടരുത്, അവന്‍റെ കൂടെ പോയാല്‍ മതി, അങ്ങോട്ടു
നോക്കരുത്…നൂറുകൂട്ടം കല്‍പ്പനകള്‍.., എവിടെയായിരുന്നു? അവനേതാ? അതെവിടെ? മറ്റൊരു
നൂറു കൂട്ടം, ചോദ്യങ്ങളായും വന്നെത്തും.
പത്തൊമ്പത് മാസത്തിനു ശേഷം ശ്രീമതി ഗാന്ധി അവരുടെ
അടിയന്തിരാവസ്ഥ പിന്‍വലിച്ചെങ്കിലും ഞങ്ങളുടെ സ്വന്തം അടിയന്തിരാവസ്ഥ പിന്നെയും വര്‍ഷങ്ങള്‍
നീണ്ടു നിന്നു. എപ്പോഴെങ്കിലും വീട്ടിലെത്തുന്ന ബാപ്പയുടെ അസാന്നിദ്ധ്യത്തില്‍ മക്കള്‍
ചീത്ത കൂട്ടൂകെട്ടുകളില്‍ ചെന്ന് ചാടാനുള്ള ചാന്‍സ് കൌമാര പ്രായത്തില്‍
കൂടുതലാണല്ലോ അതിനുള്ള മുന്‍കരുതലുകളാണവ. എന്നാല്‍, ഉണ്ണിയോടൊപ്പം
എനിക്കെവിടെയും പോകാമായിരുന്നു. ഉമ്മയുടെ കണ്ണില്‍ അവന്‍ സല്‍ഗുണ സമ്പന്നനും സുശീല
കുലീനനുമായിരുന്നു. കുരുത്തക്കേടുകളുടെ മൊത്തവ്യാപാരിയായിരുന്നു മാന്യദേഹം എന്ന്
എല്ലാവര്‍ക്കും അറിയാവുന്ന പരസ്യവുമായിരുന്നു. കുത്തനെ നില്‍ക്കുന്ന മരത്തില്‍
പാഞ്ഞു കേറി അവന്‍ ഞങ്ങള്‍ കൂട്ടുകാരെ വിസ്മയിപ്പിച്ചു. ഉള്ളങ്കയ്യില്‍ പമ്പരം
കറക്കി അവന്‍ ഞങ്ങളെ സ്തബ്ധരാക്കി. ഉയര്‍ന്നു നില്‍ക്കുന്ന പാടവരമ്പത്തു കൂടെ
വട്ടുരുട്ടിയും സൈക്കിള്‍ ചവിട്ടിയും ഞങ്ങള്‍ക്ക് ശ്വാസം തടസ്സം സൃഷ്ടിച്ചു.
പാഴ്വസ്ക്കളുപയോഗിച്ച് അവന്‍ നിര്‍മിച്ചിരുന്ന കളിപ്പാട്ടങ്ങള്‍,
കളിപ്പാട്ടങ്ങള്‍ എന്നതിനേക്കാള്‍ കൗതുകമുണര്‍ത്തിയ കൊച്ചു യന്ത്രങ്ങളായിരുന്നു.
എഞ്ചിനീയറിംഗ് കോളേജില്‍ പോകാത്തതു കൊണ്ട് മാത്രമാണ് താന്‍ എഞ്ചിനീയറാകാതെ
പോയതെന്ന വലിയ അറിവ് കൂട്ടുകാരുമായി ഇടക്കിടെ പങ്കുവക്കാറുണ്ട്. അവനൊരു
പട്ടാളക്കാരന്‍, ചുരുങ്ങിയത് ഒരു ഗള്‍ഫ് കാരനെങ്കിലും, ആകും
എന്ന് പ്രവചിച്ചവര്‍ ഞങ്ങളുടെ കൂട്ടത്തിലെ ന്യൂനപക്ഷമായിരുന്നില്ല; ആ
ജാതി ബഡായിയായിരുന്നു! ഉണ്ണി എന്നെ കയറ്റാത്ത കുന്നോ കൊണ്ടുപോയി ചാടിക്കാത്ത
കുഴിയോ നാട്ടിലില്ല എന്ന് മാത്രം പറഞ്ഞു നിര്‍ത്താനാണെനിക്കിഷ്ടം.
എം.എസ്.പിക്കാരനായ അച്ഛന്‍റെ നേരിട്ടുള്ള
ഭരണത്തിലായിരുന്നതു കൊണ്ട് ആരെയും തെറി പറയാനുള്ള ചാന്‍സ് അവന് ലഭിച്ചിരുന്നില്ല.
ആരുമായും അടികൂടുകയോ വക്കാണത്തിന് പോവുകയോ ചെയ്യാറില്ല. ചീത്ത ഭാഷ
ഉപയോഗിക്കാനറിയില്ല. ആരെയും ശല്യം ചെയ്യാറില്ല. പറഞ്ഞല്ലോ, അവന്‍റെ
കൂടെ എനിക്കെങ്ങോട്ടും പോകാമായിരുന്നു. കഥാപ്രസംഗക്കാരന്‍റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, വേനലും
മഞ്ഞും മഴയുമായി കാലം പതുക്കെ കടന്നു പോകവെയാണ് അക്കൊല്ലത്തെ നോമ്പും അപ്പോലെ
തന്നെ മുന്‍ചൊന്ന കൊടിയ വഞ്ചനയും അരങ്ങേറുന്നത്.
ഇരുപത്തഞ്ചാമത്തെയോ ഇരുപത്താറാമത്തെയോ നോമ്പായിരിക്കുമത്.
എനിക്കന്ന് പന്ത്രണ്ടാമത്തെ നോമ്പായിരുന്നു.
‘വാ
നമുക്ക് പോകാം’ അവന്
‘എങ്ങോട്ട്?’ ഞാന്‍
‘നല്ലാണിയിലേക്ക്, നല്ല
നെല്ലിക്കയുണ്ടവിടെ’
‘ഉമ്മയോട്
ചോദിക്കട്ടെ.’
നോമ്പ് തുറന്നതിന് ശേഷം തിന്നാനായി പലവസ്തുക്കളും കരുതിവയ്ക്കുക കുട്ടികളുടെ രീതിയാണ്. കരുതിവച്ചതിന്‍റെ പത്തിലൊരംശം പോലും
കഴിക്കാനാവില്ലെങ്കില്‍പോലും ശേഖരിച്ചു വക്കുക എന്നതായിരുന്നു പ്രധാനം.
ഉമ്മയുടെ സമ്മതം കിട്ടി.
അഞ്ചാറ് നെല്ലിക്കയൊക്കെ പെറുക്കി വിശ്രമിക്കാനായി ഞങ്ങള്‍
മരച്ചോട്ടിലിരുന്നു. ആകാശത്ത് പറന്നു നടക്കുന്നതിനായുള്ള തന്‍റെ പരീക്ഷണങ്ങളുടെ
പുരോഗതി വിശദീകരിച്ചു കൊണ്ട് അവന്‍ ഒരു നെല്ലിക്കയെടുത്ത് കടിച്ചു.
കൊടും ചതി! ഒരു നോമ്പുകാരന്‍റെ മുഖത്തു നോക്കി നെല്ലിക്ക
കടിക്കുക പോരാത്തതിന് ഒരു ചോദ്യവും.
"നിനക്ക് വേണോ?"
"നോമ്പുണ്ട്."
അതിനിടെ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ട്രൌസറിന്‍റെ
പോക്കറ്റില്‍ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് ശ്രദ്ധാപൂര്‍വ്വം തുറന്നു. ഞാന്‍
നോക്കി, ഏതാനും കല്ല് ഉപ്പ്. കടിച്ച നെല്ലിക്കയുടെ വായ്ഭാഗം ഉപ്പില്‍
ശ്രദ്ധാപുര്‍വം കുത്തി വീണ്ടും അവന്‍ കടിച്ചു.
"വേണോ?"
"ഥ്ഫൂ, നോമ്പുകാരനെയാണോ നെല്ലിക്കാ-ഉപ്പ് കോമ്പിനേഷന്‍ കാട്ടി
പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നുത്" എന്നാട്ടുകയാണ് വേണ്ടത്. ഹല്ല പിന്നെ.
എന്നാല്‍ വായിലൂറിയ വെള്ളം കാരണം നാവിന്‍റെ സ്വതന്ത്രമായ ചലനത്തിന് തടസ്സം
നേരിട്ടു.
അടുത്ത പ്രലോഭനം, "ഉമ്മയോട് ഞാന്‍
പറയില്ല."
അനിച്ഛാ പ്രേരണയില്‍ എന്‍റെ കൈ നീണ്ടു. അങ്ങനെ നോമ്പ്
മുറിഞ്ഞു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം എനിക്ക് പന്ത്രണ്ടാം നോമ്പു
തന്നെ. അവന്‍റെയും എന്‍റെയും, തീര്‍ച്ചയായും, പടച്ചവന്‍റെയും കണക്കില്‍ മാത്രം പതിനൊന്ന്.
ഉണ്ണിയെ വിശ്വസിക്കാന്‍ തോന്നിയ നിമിഷത്തെ കുറ്റപ്പെടുത്താന്‍
എനിക്കധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍,
അന്ന് വൈകുന്നേരം, ഉമ്മ നീട്ടിയ ഏതാനും പത്തിരിത്തുണ്ടുകള്‍ക്ക് പകരമായി
കശ്മലന്‍ ആ രഹസ്യം കൈമാറി. അങ്ങനെ വീട്ടുകാരുടെയും കണക്കില്‍ എനിക്ക് നോമ്പ്
പതിനൊന്ന്.
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ മുതല പിടിക്കും
എന്നാണല്ലോ പ്രമാണം. പിന്നീട്,
മെക്കാളെ പ്രഭു ആവിഷ്കരിച്ച പഴഞ്ചന്‍
വിദ്യാഭ്യാസ സമ്പ്രദായത്തിലെ അശാസ്ത്രീയത കാരണം കോളേജ് പഠനം വഴിയില്‍ വെച്ച്
മുടങ്ങി ജോലിയും കൂലിയുമൊന്നുമില്ലാതെ ആകാശത്തേക്ക് നോക്കി തേരാ ബാരാ (13-12) എന്ന് അവരോഹണ ക്രമത്തില്‍ ഉല്‍ക്കകള്‍ എണ്ണി നടക്കുന്ന
കാലം. അവനെ മുതല പിടിച്ചു.
ഞങ്ങളുടെ നാട്ടില്‍ ഹോട്ടല്‍ കച്ചവടക്കാരെല്ലാം മുസ്‌ലിംകളായിരുന്നു.
നോമ്പുകാലത്ത് അവര്‍ കട തുറക്കാറില്ല. പക്ഷേ നോമ്പു പിടിക്കാത്തവര്‍ക്ക് ഭക്ഷണം
വേണമല്ലോ. ഉണ്ണിയും കുട്ടുകാരായ ശിവനും മധുവും ചേര്‍ന്ന് ചായക്കച്ചവടം തുടങ്ങി.
മൂന്ന് പേര്‍ക്കും കൂടി ആകെ കിട്ടിയത് ഒരൊറ്റ കസ്റ്റമറെയാണ്. നോമ്പായതു കാരണംവീട്ടില്‍
നിന്ന് ഒന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഇക്കാക്കയെ. എന്നിട്ട്… അല്ലെങ്കില്‍
വേണ്ട അവന്‍ തന്നെ പറയട്ടെ, “പത്തു ദിവസം കഴിഞ്ഞ് കച്ചോടം പൂട്ടുമ്പോഴത്തെ ലാഭം, പൊട്ടാതെ
രക്ഷപ്പെട്ട നാലു ഗ്ലാസും രണ്ടു കഷണം ഒണക്കപ്പുട്ടും.”
അവന് കച്ചവടത്തില്‍ ആ സ്ഥിതി വന്നത് അന്ന് എന്നെ പറ്റിച്ചതു
കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യമായിട്ടും.
തല താഴ്ത്തി കുറ്റബോധത്തോടെ ഞാന്‍ ഉമ്മയുടെ മുമ്പില്‍ വന്നു
നിന്നു. കള്ളത്തരം പിടിച്ചേ എന്ന് പറഞ്ഞ് അവരുടെ മുഖത്ത് ചിരിവരിഞ്ഞപ്പോള്‍
സമാധാനമായെങ്കിലും റമദാനില്‍ അങ്ങനെയൊരു വേണ്ടാത്തരം കാണിച്ചതിലും ആറ്റുനോറ്റ
പന്ത്രണ്ടാമത്തെ നോമ്പ് അസാധുവായതിലും തുടര്‍ന്നുവന്ന രണ്ടു ദിവസങ്ങളില്‍ ഞാന്‍ വിഷമമാചരിച്ചു..
റമദാന്‍ അങ്ങനെയാണ്. മുസ്‌ലിം വീടുകളില്‍ നോമ്പ് കാലത്ത്
കുട്ടികളെ അടക്കി നിര്‍ത്തുക രക്ഷിതാക്കള്‍ക്ക് ഒരു പ്രയാസമുള്ള കാര്യമല്ല.
മേശമേല്‍ കയറ്വേ, നോമ്പു കാലമല്ലേ ഇത്? കളവു പറയ്വേ, നോമ്പു കാലമല്ലേ ഇത്? ഉമ്മ
പറഞ്ഞത് കേള്‍ക്കാതിരിക്ക്വേ, നോമ്പല്ലേ ഇത്. കോഴികളെ കല്ലെടുത്തെറ്യേ, നോമ്പുകാലമല്ലേ
ഇത്? കുട്ടികളും മുതിര്‍ന്നവരുമൊക്കെ അന്ന് പൊടുന്നനെ
നല്ലവരാകും. ദാനധര്‍മ്മകങ്ങള്‍ അധികരിപ്പിക്കും. പുണ്യങ്ങള്‍ ചെയ്തു കൂട്ടും, വഴക്കും
വക്കാണവും പരമാവധി ഒഴിവാക്കും. റമദാനില്‍ പുണ്യങ്ങള്‍ക്കുള്ള പ്രതിഫലം
ആയിരമിരട്ടിയാണെന്ന വാഗ്ദാനമുണ്ടല്ലോ.
“ചീത്ത
വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാതെ നിങ്ങളുപേക്ഷിക്കുന്ന അന്നപാനീയങ്ങള്‍
കൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല” എന്ന നബി വചനം പൊതുവെ നോമ്പുകാരനെ
ശാന്തനാക്കുന്നു.
മാറ്റത്തിനുള്ള അവസരമായിട്ടാണ് മിക്കവാറും ആളുകള്‍ റമദാനിനെ
കാണുക. നമസ്കരിക്കാത്ത ഒരാള്‍ പെട്ടെന്ന് നമസ്കാരം തുടങ്ങിയാല്‍ എല്ലാവരും അയാളെ
ശ്രദ്ധിക്കും അതാലോചിച്ച് അയാളാ പരിപാടിക്കു തന്നെ നില്‍ക്കില്ല. എന്നാല്‍
റമദാനിലാണ് ആ തുടക്കമെങ്കില്‍ സ്ഥിതി മറിച്ചാണ്. ആരും അയാളെ അര്‍ഥം വച്ച്
നോക്കില്ല, പരസ്പരം നോക്കി ചിരിക്കില്ല. കാരണം അത് മാറ്റത്തിന്‍റെ
സ്വാഭാവിക കാലമാണ്. മാറാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ. പുകവലി നിര്‍ത്താനുള്ള
അവസരമായി പലരും റമദാനിനെ കാണാറുണ്ട്. അങ്ങനെ ഇരുപതും മുപ്പതും തവണ 'അവസാനത്തെ
കുറ്റി' വലിച്ചെറിഞ്ഞവരെ ചുറ്റുപാടും കാണാനാകും. ഈ മാറ്റം ജീവിതത്തിലുടനീളം
കൊണ്ടുനടക്കുന്നവരെയും റമദാന്‍ കഴിഞ്ഞാല്‍ പൂര്‍വാധികം ശക്തിയോടെ വാല്‍ വളഞ്ഞ്
ചുരുണ്ടിരിക്കുന്നവരെയും കാണാം.
പട്ടിണിക്കാരന്‍റെ വിശപ്പ് മനസ്സിലാക്കാനുള്ള അവസരം എന്ന
ലളിത സമവാക്യങ്ങളില്‍ റമദാനിനെ കെട്ടുന്നവരുണ്ട്. ഞാനും അങ്ങനെ
പറയാറുണ്ടായിരുന്നു. എന്‍റെ ധാരണയെ കീഴ്മേല്‍ മറിച്ച ഒരു സംഭവമുണ്ടായി. റമദാന്‍
ആയിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും മലയാള പത്രങ്ങള്‍ മുസ്‌ലിം നേതാക്കളെക്കൊണ്ടും
പണ്ഡിതരെക്കൊണ്ടും എഴുത്തുകാരെക്കൊണ്ടും ലേഖനങ്ങള്‍ എഴുതിപ്പിക്കുക പതിവാണ്. എന്‍റെ
പിതാവിന് അന്ന് പണിയാകും. അല്ലെങ്കില്‍ തന്നെ തരാതരം തിരക്കുകളില്‍ നിന്നുതിരിയാന്‍
ഇടമില്ലാത്ത അവസരത്തില്‍ കൂനിന്മേല്‍ പെരുങ്കുരു സൃഷ്ടിച്ചു കൊണ്ട് ലേഖനങ്ങള്‍ക്ക് വേണ്ടി പത്രങ്ങള്‍ അദ്ദേഹത്തെ സമീപിക്കും. ബാപ്പ എന്നെയോ അനിയനെയോ എഴുതാനേല്‍പ്പിക്കും. എഴുതിക്കഴിഞ്ഞ് വായിച്ച് കേട്ട് വേണ്ട
തിരുത്ത് നിര്‍ദ്ദേശിക്കും. തിരുത്തിക്കഴിയുമ്പോള്‍ പലപ്പോഴും ഞങ്ങളെഴുതിയതിന്‍റെ
ചൊറിപിടിച്ച തൊലിയേ ബാക്കി കാണൂ അമ്മാതിരി സൂക്ഷ്മ വായനയാണ്. അങ്ങനേയിരിക്കെ, ഒരു പത്രത്തിന് വേണ്ടിയെഴുതിയ ലേഖനത്തില്‍
ഞാന്‍ കാച്ചി,
“പട്ടിണിക്കാന്‍റെ പട്ടിണിയും
വിശക്കുന്നവന്‍റെ വിശപ്പും അറിയാനുള്ള അവസരമായാണ് നോമ്പിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.” ബാപ്പ വായിച്ചു അടിവരയിട്ടു കൊണ്ടിരുന്നു -(എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ കാണിക്കാനുള്ള കുറിപ്പുകള്‍ വരയുള്ള കടലാസിലാണ്
എഴുതേണ്ടതെന്ന് അങ്ങിനെയാണെങ്കില്‍ അടിവരയിടുന്ന അദ്ദേഹത്തിന്‍റെ ജോലിഭാരം കുറച്ചു കൊടുക്കാമല്ലോ)
ഈ വാചകത്തിലെത്തിയപ്പോള്‍ അടിയില്‍ ഇരട്ടവര വീണു.
“ഇതെവിടന്നാ? നിന്നോടാരാ
പറഞ്ഞത്?”
“അങ്ങനെയില്ലേ? എല്ലാവരും
പറയാറുണ്ടല്ലോ?”
“ഖുര്‍ആനിലോ
ഹദീസിലോ അങ്ങനെയില്ല.”
ശരിയാണല്ലോ, ഖുര്‍ആനിലോ ഞാന്‍ ഇതുവരെ കേട്ട ഹദീസുകളിലോ
അങ്ങനെയൊന്നുമില്ലല്ലോ.
പിന്നെ തുടര്‍ന്നു, “നിനക്കറിയാമോ പട്ടിണിയെന്താണെന്ന്? മുമ്പിലുള്ള
സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത്
കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം
കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്.
മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു
ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍
വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ
വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍
നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ്
മനസ്സിലാവുക..? ” പിന്നെ ഞാനത്തരം ബഡായികള്‍
എഴുതിയിട്ടില്ല.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ജസീറ ചാനല്‍
അംഗോളയില്‍ നിന്നുള്ള ഒരു ദൃശ്യം കാണിച്ചു. ഹറു മുസ്തയുടെ റിപ്പോര്‍ട്ടായിരുന്നു
അത്. കൊയ്തെടുത്ത ഗോതമ്പ് കയറ്റിപ്പോകുന്ന ട്രക്കുകളില്‍ നിന്ന് റോഡില്‍ കൊഴിഞ്ഞു
വീഴുന്ന ധാന്യമണികള്‍ അടിച്ചുകൂട്ടുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പരസ്പരം
ഉന്തും തള്ളുമുണ്ടാക്കുന്നു. ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടരുന്നതില്‍ അവര്‍ക്ക്
മാനക്കേടൊന്നുമില്ല. അല്ലെങ്കിലും, തങ്ങളൊരിക്കലും കാണാനിടയില്ലാത്ത ഒരു ടി.വി
ഫൂട്ടേജിനെപ്പേടിച്ച് അവരെന്തിന് നിലനില്‍പ്പിനു വേണ്ടിയുള്ള തങ്ങളുടെ സമരം ഉപേക്ഷിക്കണം?
എനിക്ക് നല്ല ഓര്‍മ്മയുണ്ട് അതും ഒരു റമദാനിലായിരുന്നു.
അതിന് തൊട്ടടുത്തയാഴ്ചയാണ് ഒരു മലയാളം ചാനലില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ദൃശ്യം
കാണുന്നത്. വലിയ ഒരു ചെമ്പ്, വലിയൊരടുപ്പില്‍ വച്ചിരിക്കുന്നു. (ഇപ്പോള്‍ നിങ്ങള്‍
മനസ്സില്‍ സങ്കല്‍പ്പിച്ചെടുത്ത ഒരു വലിയ ചെമ്പിന്‍റെ ചിത്രമുണ്ടല്ലോ, അതിനെക്കാള്‍
വലിയ ചെമ്പായിരുന്നു അത്) അതില്‍ വച്ച ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ആളെ
കാത്തിരിക്കുന്നു. കോട്ടും സൂട്ടും സൂസുമണിഞ്ഞ് അവിടെ കണ്ട പുരുഷാരത്തിനാകട്ടെ
വിശപ്പ് മാറ്റാന്‍ ആ ബിരിയാണി കഴിക്കേണ്ട യാതൊരവശ്യവുമുണ്ടായിരുന്നില്ല
എന്നുറപ്പിച്ച് പറയാനാകും. "പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ്
ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പിനാണ്
മുസ്‌ലിം പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്നത്.
ഒത്തുവരികയാണെങ്കില്‍ ഈ വരുന്ന ദിവസങ്ങളില്‍ ഞാന്‍ അത്തരം ചില ചിത്രങ്ങള്‍ ഷെയര്‍
ചെയ്യാം, എനിക്കുറപ്പുണ്ട് എനിക്കതിനാകും. ഇന്‍ഷാ അല്ലാഹ്. “നിങ്ങള്‍
തിന്നുകയും കുടിക്കുകയും ചെയ്യുക;
ധൂര്‍ത്ത് അരുത്, അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ല” എന്ന്
ഖുര്‍ആന്‍ പറയുന്നുണ്ട്.

എണ്ണിയാലൊടുങ്ങാത്ത തീന്‍പണ്ടങ്ങള്‍ ഉണ്ടാക്കി, ആവുതന്നത്
കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് റമദാനിന്‍റെ അനുഗൃഹീതമായ പകലിരവുകള്‍ കുളമാക്കുന്ന
കാക്കാമാരും കാക്കാത്തികളും ശ്രദ്ധിക്കുക. നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു മണി ധാന്യം
കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍, ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും
ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വച്ചു കൊടുക്കാമായിരുന്നുവെന്ന്
കരുതുന്ന ആയിരക്കണക്കില്‍ അമ്മമാരെ ഓര്‍ക്കുക. മ്യന്‍മാറിനെയും ബംഗ്ളാദേശിനെയും
വേര്‍ത്തിരിക്കുന്ന അതിരില്‍ മീന്‍കാരന്‍റെ കൂടയില്‍ അടുക്കി വച്ച മത്തി പോലെ
അടിഞ്ഞു കിടക്കുന്ന മനുഷ്യരൂപങ്ങളെയെങ്കിലും ഓര്‍ക്കുക.
പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..?
ReplyDeleteപ്രിയപ്പെട്ടവരേ, ഉണ്ണി താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തി അഞ്ചാമത്തെ അഭിപ്രായമാണെന്ന് തോന്നുന്നു. Unnikrishnan Valayam Kunnath എന്നാ പ്രൊഫൈലില്‍. നെയ്മില്‍
Deleteഇതാ ഉണ്ണിയുടെ ആ കമന്റിലേക്കുള്ള വള്ളി! :)
Deleteവള്ളിയിൽ തൂങ്ങിച്ചാടിയാൽ ഏറ്റവും മുകളിൽ കാണുന്ന കമന്റ്....
http://zainocular.blogspot.com/2012/07/blog-post_14.html?showComment=1342294681285#c7664126080455085452
ഇന്ന് രാവിലെ അവന്‍ എനിക്ക് ഇങ്ങനെ ഒരു മെയ്ല്‍ അയച്ചു.
Delete"ശരിക്കും എന്‍ജോയ് ചെയ്തു.... നല്ലൊരു സന്ദേശം കൂടി ഉള്‍പ്പെടുത്തിയത് അസ്സലായി ... ഇത്തവണ പെരുന്നാള്‍ ഉമ്മയുടെ കൂടെയാക്കണം , ബാപ്പയെ ഒന്ന് കാണാമെന്ന മോഹവും കലശലായുണ്ട് , വിളിക്കുംബോഴെല്ലാം അമ്മ ബാപ്പയുടെ കാര്യം പറയാറുണ്ട് ..... ഞാന്‍ ആദ്യമായി സൌദിയിലേക്ക് പോരുമ്പോള്‍ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു.... ബാപ്പ എന്‍റെ കൈ പിടിച്ച് കരഞ്ഞത് .... അച്ഛനും ബാപ്പയുമെല്ലാം മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകളാണെനീക്ക്...അവരെക്കുറിച്ച് ഓര്‍ക്കുന്നതേ മനസ്സിനെ വേറൊരു തലത്തില്‍ എത്തിക്കുന്നു .....ഹോ .... "
എനിക്ക് ഒരു പാട് ഇഷ്ടമായി ഈ ബ്ലോഗ് മൊത്തം. എല്ലാം വ്യത്യസ്തമായ നല്ല വായനക്കുള്ള എന്തോരം പോസ്റ്റുകള്‍ .പഠനം കഴ്ഞ്ഞു കുറച്ചു സമയമേ ഇവിടെ കിട്ടാറുള്ളൂ അതുകൊണ്ടുള്ളസമയക്കുറവു കൊണ്ടാണ് പലതും കാണാതെ പോകുന്നത്.ഇത് മുമ്പ് കാണാതിരുന്നത് വല്യൊരു നഷ്ടമായി -എന്നാലും ഇനി ഞാന്‍ വന്നു വായിച്ചിരിക്കും.
ReplyDeleteപണക്കാരന്റെ സ്റ്റോര്‍മുറികള്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളാകുന്ന ദിവസങ്ങള്‍ ...അതാണിപ്പോള്‍
ReplyDeleteനമ്മെ നമുക്ക് വിളിച്ചുണര്ത്തുക...
കഥ പറഞ്ഞു കാര്യത്തില്‍ കോര്‍ത്ത നല്ല പോസ്റ്റ്!
ഹൃദ്യം!
ReplyDeleteപാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്.
ReplyDeleteനമ്മുടെ അറബിനാട്ടിലെ ചില പാർട്ടികളും, ഭക്ഷണരീതിയും കാണുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്.
നല്ല എഴുത്താണു ഭായീ, ബാല്യകാലവും, ഇക്കയുടെ എഴുത്തിന്റെ രഹസ്യവും ,റമദാന്റെ പ്രാധാന്യവും എല്ലാം ഒരു കുറിപ്പിൽ പറഞ്ഞിരിക്കുന്നു...
I became u'r fan
ഹി..ഉണ്ണിയും നിങ്ങളും തിരക്കെടില്ല..പുറത്തു പറയാത്ത എന്തൊക്കെ കുത്തിതിരുപുകള്‍ ബാക്കി ഉണ്ട് എന്നറിയണമെങ്കില്‍ ഉണ്ണി മനസ്സ് തുറക്കണം.. മാനത്തെ കൊട്ടാരത്തില്‍ തുടങ്ങി ദേശാടനത്തില്‍ അവസാനിച്ച പോസ്റ്റ് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി!! വിശിഷ്യ ഉണ്ണിയെ കണ്ടവന്‍ ചിരിച്ചു മണ്ണ് കപ്പും!!!
ReplyDelete“ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാതെ നിങ്ങളുപേക്ഷിക്കുന്ന അന്നപാനീയങ്ങള്‍ കൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല”
ReplyDeleteഇത് വളരെ സംഭവമായിട്ടുള്ള ഒരു വരിയാണ്. ഇങ്ങനെ വച്ച് നോക്കുമ്പോൾ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമേ നോമ്പെടുക്കുന്നുള്ളൂ. ഇന്ന് പലരും നോമ്പെടുക്കുന്നത് എങ്ങനെയെന്നത് ഇക്ക ഒരിടത്ത് സൂചിപ്പിച്ചിട്ടുണ്ട്,
'മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..?'
******************************************************
ഉമ്മ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥക്കു കീഴിലാണ് ഞാനും അനിയനും വളര്‍ന്നു വന്നത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏതാണ്ട് അതേ കാലത്തു തന്നെയായായിരിക്കണം ഉമ്മ ഞങ്ങളുടെ വീട്ടിലും അത് പ്രഖ്യാപിക്കുന്നത്. ഇന്ന സമയത്ത് ഉണര്‍ന്നു കൊള്ളണം, അവിടേക്ക് പോകരുന്നത്, അവരുമായി കൂട്ടുകൂടരുത്, അവന്‍റെ കൂടെ പോയാല്‍ മതി, അങ്ങോട്ടു നോക്കരുത്…നൂറുകൂട്ടം കല്‍പ്പനകള്‍.., എവിടെയായിരുന്നു? അവനേതാ? അതെവിടെ? മറ്റൊരു നൂറു കൂട്ടം, ചോദ്യങ്ങളായും വന്നെത്തും.
ഹെന്റീശ്വരാ എന്നിട്ടുമെന്റിക്ക ഇങ്ങനെയായിപ്പോയല്ലോ ?(ആത്മഗദം,ഗദ്ഗദം)
**********************************************************************
'എപ്പോഴെങ്കിലും വീട്ടിലെത്തുന്ന ബാപ്പയുടെ അസാന്നിദ്ധ്യത്തില്‍ മക്കള്‍ ചീത്ത കൂട്ടൂകെട്ടുകളില്‍ ചെന്ന് ചാടാനുള്ള ചാന്‍സ് കൌമാര പ്രായത്തില്‍ കൂടുതലാണല്ലോ അതിനുള്ള മുന്‍കരുതലുകളാണവ.'
എന്തായിട്ടെന്താവസാനമിപ്പൊ ഇങ്ങനായില്ലേ ? എന്തൊക്കെ മുൻ കരുതലുകൾ എടുത്തതാ എന്നിട്ടും.....! ഇതിന് കാരണം കൂട്ടുകെട്ടൊന്നുമല്ലാ ന്ന് ഇപ്പെല്ലാർക്കും മനസ്സിലായിക്കാണും.!
ആശംസകൾ.
കാലികപ്രസക്തം.
ReplyDeleteനല്ല എഴുത്ത്,
ReplyDeleteവളരെ രസകരവും, അതോടൊപ്പം പഴയ ഓർമകളിലേക് കൂട്ടി കൊണ്ടു പോകുന്ന പല കുട്ടികാല കഥകളൂം,
നോമ്പ് കുട്ടികാലങ്ങളിൽ ഒരു വല്ലാത്ത രസമാണ്, ഉമ്മയുടെ കൂടെ പത്തിരി ചുടാൻ കൂടും അവസാനം എല്ലാം കരിയും അപ്പൊ ഉമ്മതനെ തന്നിയെ തയ്യാറാക്കും
സമാനമായ ഒരു വിഷയം ഇന്ന് ചീരാമുളക് പോസ്റ്റിലും വായിച്ചു.
ReplyDelete"പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പിനാണ് മുസ്‌ലിം പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്നത്.
തമ്പുരാന്‍ തന്നനുഗ്രഹിച്ച ഭൌതിക നേട്ടങ്ങളുടെ പിന്‍ബലത്തില്‍ മനുഷ്യന്‍ സഹജീവികളെ കണ്ടില്ലെന്നു നടിക്കാതിരിക്കട്ടെ..
നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു മണി ധാന്യം കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍, ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വച്ചു കൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കില്‍ അമ്മമാരെ ഓര്‍ക്കുക.
ഏറെ ഹൃദ്യം...
നോമ്പാണ് വരുന്നത്, നിങ്ങൾക്കൊരൂ ചിന്തയുമില്ല. എല്ലാവരും സാധനങ്ങളൊക്കെ വാങ്ങി കൂട്ടി.. അടുത്ത വ്യാഴവും വെള്ളിയും ഒരു സംഘടനാ കാര്യവും പറയേണ്ട, നനച്ചുകുളി.. ഈ കമന്റ് കേട്ടാണ് ഞാനിന്ന് ഇറങ്ങിയത്; നോമ്പിന് എല്ലാം ഒന്ന് വൃത്തിയാക്കി വെക്കും. കൂടെ സ്റ്റോറൂമും ഫ്രിഡ്ജും നിറഞ്ഞു നിൽക്കണം. നോമ്പ് കാലത്താണ് ഞാൻ രണ്ടു കിലോ ഭാരം കൂടുന്നത്. ഭക്ഷണ വിഷയത്തിൽ മുസ്ലിം ലോകത്ത് നോമ്പ് ചോദ്യചിഹ്നമാകുന്നു! ഏറെ ഗൌരവമായി ശ്രദ്ധിക്കേണ്ട വിഷയം രസകരമായി പറഞ്ഞു.. ഓർമ്മപെടുത്തലുകൾക്ക് നന്ദി.
ReplyDeleteആരിഫ്ക്കാ...താങ്കളെ നേരില്‍ കണ്ടത് കൊണ്ട് ശ്രദ്ധിച്ച് വായിച്ചു....നേരില്‍ കണ്ട നിങ്ങളോ ഇതൊക്കെ എഴുതുന്നു എന്നൊരു സംശയം..ഹഹഹ..!! തുടക്കം തമാശയായി തുടങ്ങി...ഞാന്‍ കരുതി അവസാനം വരെ എന്തെങ്കിലും അനുഭവ കഥയായിരിക്കുമെന്ന്...!! പക്ഷെ റമദാന്‍ എന്താണെന്നും അതിന്റെ ലക്ഷ്യം എന്താണെന്നും നല്ല ഭാഷയില്‍ വിവരിച്ചു... റമദാന്‍ തീറ്റയുടേ മാസമാക്കി മാറ്റിയതില്‍ ഒരോ മാപ്പിളയും ഉത്തരവാദികളാണ്...!! ഒരോ ഉമ്മച്ചിയും,ഉമ്മച്ചനും സമ്പൂര്‍ണ്ണ തീറ്റ മാസമാക്കി മാറ്റിയതില്‍ അവരേയും പറഞിട്ട് കാര്യമില്ല...!! ഒരു കാരക്കയും വെള്ളവും കുടിച്ചും തിന്നും പാവപ്പെട്ടവന്റെ പട്ടിണിയും ദാഹവും വിശപ്പും അറിയാനുള്ള റമദാന്‍ ഇന്ന് മൂക്കറ്റം തിന്ന് അഘോഷിക്കുന്നവരായി ഭൂരിപക്ഷ മാപ്പിളയും....“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ധൂര്‍ത്ത് അരുത്, അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ല” ....
ReplyDeleteനോമ്പുകാലമാണ് വരാൻ പോവുന്നത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതിരുന്ന ഒരു കാലത്ത് നോമ്പു നോൽക്കുന്നത് , നോമ്പുതുറക്കാനാണ് എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു. സുഹൃത്തുക്കളുടെ വീടുകളിൽ നോമ്പുതുറയിൽ പങ്കെടുത്തതൊക്കെ ഈ മിഥ്യാധാരണയോടെ ആയിരുന്നു. കൂടുതൽ അറിയാൻ ശ്രമിച്ചതോടെ നോമ്പുനോൽക്കുക എന്ന വിശുദ്ധകർമത്തിന് ഞാൻ മനസിലാക്കിയതിലും വലിയ അർത്ഥതലങ്ങൾ ഉണ്ടെന്നു ബോധ്യമായി.... ഇപ്പോൾ നോമ്പുതുറയിൽ പങ്കെടുക്കുന്നത് മഹത്തായ ഒരു കർമത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ ആവേശത്തോടെയാണ്. മനസ്സിന്റെ ഉള്ളറകളിലെ പ്രാർത്ഥനകളോടെയാണ്... മാനവികതയിൽ ഊന്നിയ ഉൾക്കാഴ്ചകളോടെയാണ്.......
ReplyDeleteപുതിയ ചിന്തകൾ തന്നതിന് നന്ദി ആരിഫ് സാർ.....
"നിനക്കറിയാമോ പട്ടിണിയെന്താണെന്ന്? മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത് കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..?"
ReplyDeleteഈ വരികള്‍ ഞാന്‍ ഹൃദിസ്ഥമാക്കുന്നു
നോമ്പ് ..ഭക്ഷണത്തിന്റെ ഉത്സവം ആക്കി മാറ്റുന്ന എല്ലാവരും വായിച്ചിരിക്കേണ്ടത് .........
ആദ്യമേ ഒരു തിരുത്തല്‍ വാദി ആവട്ടെ!!
ReplyDelete"ബാപ്പ എന്നെയോ എന്നെയോ അനിയനെയോ"
(എന്നെയോ ആവര്‍ത്തിച്ചു...:)
ഇഷ്ട\പ്പെടുന്നില്ല (ഇടയിലെ വര മാറ്റുമല്ലോ...:)
###
പോസ്റ്റില്‍ ഖുറാനിലെ വരികള്‍ കൃത്യമായി ഉള്‍പ്പെടുത്തി....
തുടക്കം കണ്ടപ്പോള്‍ ഒരു നര്‍മ്മത്തിലേക്ക് ആണ് പോകുന്നത് എന്ന് തോന്നി, പക്ഷെ എത്തപ്പെട്ടത് മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളിലേക്ക്....
നമ്മള്‍ പാഴാക്കുന്ന ഭക്ഷണം ഉണ്ടെങ്കില്‍ തന്നെ ഒരുപാട് പേരുടെ പട്ടിണി മാറ്റാം..
ഒരു അഭിപ്രായം എനിക്ക് ഉണ്ട്. ഇന്ന് ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നവരില്‍ മുസ്ലിങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നുന്നു. പ്രത്യേകിച്ച് കേരള മുസ്ലിങ്ങളുടെ ഇടയില്‍...
പ്രസക്തമായ ലേഖനം...
ഒരു നോമ്പ് കള്ളന്റെ കഥ ഇവിടെയും ഉണ്ട്.
ആശംസകള്‍ ആരിഫക്കാ..
വളരെ നന്ദി ഡോക്ടര്‍, തിരുത്തിക്കുറിക്കപ്പെട്ടു
Deleteഇത്രയും നല്ലൊരു നോമ്പ് കാല പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല ആരിഫ് സൈന്‍.
Deleteശരിക്കും ഇതൊരു നോമ്പ് തുറ തന്നെ.
പിന്നെ തേരാ പാരാ എന്നത് ഞാന്‍ മിനിറ്റ് വെച്ചു പറയുന്ന വാക്കാണ്.ഇപ്പോഴല്ലേ അത് തേരാ ബാരാ എന്നാണെന്ന് മനസ്സിലായത്!!
പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്.
നമ്മുടെ നാട്ടിലെ നോമ്പ് തുറക്കമ്മിറ്റികള്‍ ഈ വാക്കുകള്‍ ഓര്‍ത്തെങ്കില്‍ എന്നാശിച്ച് പോകുന്നു.
ആശംസകള്‍ ആരിഫക്കാ..
ReplyDeleteആരിഫ്ക്ക, ഞാന്‍ കണ്ടു പിടിച്ച തെറ്റുകള്‍ ആദ്യം പറയട്ടെ.. ഇരുപത്താറാമത്തെ, വായിലൂറിയ ...എന്ന് മാറ്റിയെഴുതുക..
ReplyDelete(((ഇരുപത്തഞ്ചാമത്തെയോ ഇരുത്താറാമത്തെയോ നോമ്പായിരിക്കുമത്.
...
...
എന്നാല്‍ വിയിലൂറിയ വെള്ളം കാരണം നാവിന്‍റെ)))
എഴുത്ത് പതിവ് പോലെ ഇഷ്ടമായി..എല്ലാ തവണയും റമദാന്‍ മാസത്തില്‍ ചില ദിവസങ്ങള്‍ ഞാന്‍ നോമ്പ് എടുക്കാറുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . അമ്മ സ്ക്കൂള്‍ ടീച്ചറും അച്ഛന്‍ ഗള്‍ഫും ആയിരുന്നു. അമ്മക്ക് ജോലി ചെയ്യേണ്ട സ്ക്കൂളിനു അടുത്തു തന്നെയുള്ള ഒരു വീട്ടില്‍ ആയിരുന്നു ദൂരെയുള്ള ടീച്ചര്മാരെല്ലാം താമസിച്ചിരുന്നത്. രാവിലെ അവരെല്ലാം ജോലിക്ക് പോകുമ്പോള്‍ എന്നെ ഈ വീട്ടില്‍ ഏല്‍പ്പിചിട്ടായിരിക്കും അമ്മ പോകുക. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എന്നെ എടുത്തു നടക്കുകയും കഥ പറഞ്ഞു തരുകയും കളിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത് ഈ പറഞ്ഞ വീട്ടിലെ ആളുകളായിരുന്നു. ഒരു വലിയ കൂട്ട് കുടുംബമായിരുന്നു അവരുടെ , അത് കാരണം തന്നെ എപ്പോഴും എന്നെ നോക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു എന്നത് അമ്മക്ക് വളരെ ആശ്വാസമായിരുന്നു.
അങ്ങനെ അവരുടെ കൂടെ ജീവിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ ഒരു കുടുംബത്തിലെ അംഗം പോലെയായിരുന്നു. അവര് നിസ്ക്കരിക്കുമ്പോള്‍ , ഞാന്‍ എനിക്കും നിസ്ക്കരിക്കണം , അത് പഠിപ്പിച്ചു തരണം എന്നൊക്കെ പറഞ്ഞു അവരെ ശല്യപ്പെടുത്തുകയും ഒടുക്കം ഞാന്‍ നിസ്ക്കാരം പഠിക്കുകയും ചെയ്തു. പിന്നെ പിന്നെ, ഞാന്‍ പള്ളിയില്‍ വരെ പോയി നിസ്ക്കരിക്കാന്‍ തുടങ്ങി..കുറച്ചു മുതിര്‍ന്നപ്പോള്‍ ആ ശീലം ഞാന്‍ നിര്‍ത്തി..മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമോ എന്ന പേടി കാരണം മാത്രം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടായാല്‍ അത് ചിലപ്പോള്‍ പ്രശ്നമാകും.. അങ്ങനെ പി ജി ക്ക് പഠിക്കുമ്പോള്‍ എന്‍റെ റൂമില്‍ വര്‍ഷങ്ങളോളം കൂടെ പഠിച്ച കമാല്‍, റിയാസ് തുടങ്ങീ സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നു. അവര്‍ക്കെന്നെ നന്നായി അറിയാം എന്നുള്ളത് കൊണ്ട് ഇടയ്ക്കു അവരുടെ കൂടെയുള്ള നിസ്ക്കാരം ഞാന്‍ വീണ്ടും തുടങ്ങി..അങ്ങനെ കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ ഒരു നോമ്പ് ദിവസത്തില്‍ , നോമ്പ് കഴിഞ്ഞ ശേഷം, അല്‍ ഐനിലെ പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയപ്പോള്‍ എന്‍റെ കൂടെയുള്ള എന്നെ ന്നായി അറിയാത്ത ആളുകള്‍ അത് വലിയ വിവാദമാക്കി. . ഒരു പക്ഷം ആളുകള്‍ ഞാന്‍ ചെയ്തതില്‍ തെറ്റില്ല എന്ന് പറയുമ്പോള്‍, മറുപക്ഷം എതിര്‍ത്തു. അവസാനം തെറ്റ് പറഞ്ഞു കൊണ്ട് ഞാന്‍ ഇനി നിസ്ക്കരിക്കില്ല എന്ന തീരുമാനമെടുത്തു. അതിനു ശേഷം ഒരു വര്‍ഷത്തിലധികമായി ഞാന്‍ നിസ്ക്കരിച്ചിട്ടില്ല. ക്രിസ്ത്യന്‍ പള്ളിയില്‍ പോകും, അമ്പലത്തിലും പോകും..പക്ഷെ, പള്ളിയെ ഞാന്‍ മനപൂര്‍വം മറന്നു.
പക്ഷെ, ഇന്നീ ലേഖനം വായിച്ചപ്പോള്‍ പ്രത്യേകിച്ച് പട്ടിണിയെ കുറിച്ചുള്ള , പാവപ്പെട്ടവനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ഒരു തീരുമാനം എടുത്തു. ഇത്തവണ പറ്റുമെങ്കില്‍ മുഴുവന്‍ ദിവസവും നോമ്പ് എടുക്കും എന്നതാണ് ആ തീരുമാനം..സാധിക്കും പോലെ ഞാന്‍ എടുത്തിരിക്കും..പള്ളിയില്‍ പോകാതെ, നിസ്ക്കരിക്കാതെ , എന്‍റെ ഭാഷയില്‍ ദൈവത്തെ സ്മരിച്ചു കൊണ്ട് ഞാന്‍ ഈ നോമ്പ് ദൈവ നാമത്തില്‍ എടുത്തിരിക്കും..ആര് തന്നെ എതിര്‍ത്താലും..
ആരിഫ്ക്കാ..ഞാന്‍ നിര്‍ത്തുന്നു..ഇതിപ്പോ ഞാന്‍ ഒരു പോസ്റ്റ് എഴുതെണ്ടിയിരിക്കുന്നു ..വീണ്ടും കാണാം..അസലാമു അലൈക്കും..
താങ്ക്യു പ്രവീണ്‍, തിരുത്തിക്കഴിഞ്ഞു. നിങ്ങളുടെ അനുഭവം എന്നെ വല്ലാതെ ആകര്‍ഷിച്ചു. നിങ്ങളുടെ അനുഭവങ്ങളില്‍ മധുരവും കൈപ്പുമുണ്ട്; അതാണല്ലോ ജീവിതം. ഒരു നോമ്പ് പോസ്റ്റ് എന്‍റെ തോന്നലുകളില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതട്ടെ.
Deleteപ്രവീണ്‍ , താങ്കളോട് വല്ലാത്ത ബഹുമാനം തോന്നുന്നു. താങ്കളെ മനസ്സിലാക്കാന്‍ , ഇസ്ലാമിനെ അറിയാത്തവര്‍ക്ക് കഴിഞ്ഞില്ലല്ലോ എന്ന വ്യഥയും.
Deleteതന്നെ സൃഷ്ടിച്ച നാഥനെ തിരിച്ചറിവിലൂടെ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാമിന്റെ മുഖ്യതത്വം. അതായത് ഇസ്ലാം ഒരു ജീവിത പ്രത്യയാ ശാസ്ത്രമാണ്. മുസ്ലിം ഈ ജീവിതത്തെ പരീക്ഷണമായി കാണുന്നു. അതിനാല്‍ നന്‍മകള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലുടെ നാളെയുടെ ലോകത്ത് നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗലോകം കരസ്ഥമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം. നോമ്പ് തിന്‍മകള്‍ തടുക്കാനുള്ള പരിചയായികാണുന്നു. അതുകൊണ്ട് തന്നെ ഒരു മുസ്ലിം നോമ്പിലൂടെ വെറും ഭക്ഷണപാനിയം ഉപേക്ഷിക്കുക എന്ന തത്വത്തിലേക്കല്ല എത്തിച്ചേരുന്നത്. അവന്റെ കല്പനകള്‍ അനുസരിക്കുക എന്നതിലേക്കാണ്.
Deleteഡിയര്‍ പ്രവീണ്‍ ക്ഷമിക്കുമല്ലോ......... ഒന്നുകൂടി പറഞ്ഞോട്ടേ....
നാട്ടില്‍ ബൈക്കില്‍ സ്റാന്‍ഡ് എടുക്കാതെ പോകുന്നവരോട് വിളിച്ചു പറയാറുണ്ട് അല്ലെങ്കില്‍ ഞാന്‍ ഓടിക്കുന്ന ബൈക്കിന്റെ സ്പീട് കൂട്ടിയെങ്കിലും അതൊന്നു സൂചിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ഒരു മുസ്ലിം അറിയാം ഏകദൈവവിശ്വാസിയല്ലാത്തവരെല്ലാം കഠിനമായ നരകത്തില്‍ ആപതിക്കുമെന്ന്. പിന്നെ ഞാന്‍ താങ്കളോട് പ്രതികരിക്കാതിരുന്നാല്‍ ഞാന്‍ ഒരു ക്രൂരനാവില്ലേ...
വിഗ്രഹ ആരാധനയും ത്രിത്വആരാധനയും സത്യമാര്‍ഗത്തിലേക്കുള്ള വഴിയല്ല. കൃസ്ത്യാനികളുടേത് ത്രിത്വ ആരാധനയാണ്. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധ ആത്മാവായ ദൈവം.
ഖുര്‍ആന്‍ ദൈവവചനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ഖുര്‍ആനില്‍ പറയുന്നു..
പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2)അവന്‍ (ആര്ക്കും ) ജന്മം) നല്കിനയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3)അവന്ന് തുല്യനായി ആരും ഇല്ലതാനും. (4) (അധ്യായം - നിഷ്കളങ്കത)
നാം എല്ലാവരും ഒരേ മാതാവിന്റെയും പിതാവിന്റെ പുത്ര സന്താനങ്ങളാകുന്നു. പരസ്പരം പോരടിക്കേണ്ടവരല്ല. താങ്കള്‍ മതങ്ങളെയും തത്വങ്ങളെയും ആത്മാര്‍ത്ഥമായി പഠിക്കാന്‍ തയ്യാറാവുമെന്ന ആത്മവിശ്വസസ്തയോടെ.... ഏകനായ ദൈവത്തില്‍ വിശ്വസിച്ച് അവന്റെ പ്രീതിയും പൊരുത്തവും ആഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥനയും (നമസ്കാരം) നോമ്പും തുടരട്ടെ......... സ്നേഹപൂര്‍വ്വം ...................
ക്ഷമിക്കണം , തെറ്റ് എന്‍റെ തന്നെയാണ്. ഞാന്‍ ഒരിക്കലും അന്യ മതസ്ഥരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലായിരുന്നു. അത് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി. പക്ഷെ, ആരുടേയും വിശ്വാസങ്ങളെ ഞാന്‍ ഹനിച്ചിട്ടില്ല.
Deleteമതങ്ങളില്‍ അതിര് കവിഞ്ഞ ഒരു വിശ്വാസവും എനിക്കില്ല. ഒരു മതം മാത്രമാണ് പൂര്‍ണ ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിയുമെങ്കില്‍ എല്ലാ മതങ്ങളുടെയും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും(എനിക്ക് താല്‍പ്പര്യമുള്ള , യുക്തിപരമായ് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ) ഒരു ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
നമ്മള്‍ ഏതോ ദൈവ തീരുമാനത്തിലാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്. എന്ത് കൊണ്ടോ, നമ്മള്‍ ജനിച്ചു വീഴുന്ന മതമാണ് ശരിയെന്നു വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. അതാരുടെയും തെറ്റല്ല. അതെ സമയം , ശരികള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല. എല്ലാവരും അവനവന്‍റെ മതങ്ങളെ മാത്രം കെട്ടിപ്പിടിച്ചു കൊണ്ട് അത് മാത്രമാണ് ദൈവീക വചനങ്ങള്‍ , അത് മാത്രമാണ് ശരിയെന്നു വാദിക്കുമ്പോഴും ഞാന്‍ എന്‍റെ മതത്തില്‍ മാത്രം കുടുങ്ങി കിടക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ മറ്റ് മതങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ദൈവീക ഊര്‍ജ്ജം എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കിക്കുവാന്‍ എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല.
അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങളായി മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും എന്നും പറയാം.
Deleteഒരിക്കല്‍ , പാലായില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കുരുബാനക്ക് പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയം , പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട് യോജിക്കുന്നില്ല. . ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു.
ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല ' എന്ന ബോര്‍ഡ്. സത്യത്തില്‍ ആരാണ് ഈ അഹിന്ദുക്കള്‍ ? ഹിന്ദു പുരാണങ്ങളിലോ , വേദ പുസ്തകങ്ങളിലോ മറ്റൊരിടത്തും പറയാത്ത ഇത്തരം കാര്യങ്ങള്‍ ആരാണ് പിന്നീട് ഉണ്ടാക്കിയത്. പുണ്യാഹം തെളിക്കുന്നതും , മറ്റ് ബന്ധപെട്ട ആചാരങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്നും ആചരിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്ത ഒരു ജീവിതരീതി അല്ലെങ്കില്‍ ഒരു നാഗരികത മാത്രമാണ് എന്ന് മനസിലാക്കുക. വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു.
എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമുണ്ട് , ഒരു മതത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് മറ്റ് മതങ്ങള്‍ ശരിയല്ല എന്ന് ആധികാരികമായി സംസാരിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ സാധിക്കുന്നു ? അത് കൊണ്ടാണ് ഒരു മതത്തിന്‍റെ മാത്രം വക്താവായി ജീവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തതും. പിന്നെ, നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് , മനുഷ്യന്‍ ഉണ്ടായ ശേഷമാണ് മതങ്ങള്‍ ഉണ്ടായത്. ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല. ആ ചിന്ത ഇന്ന് സമൂഹത്തിനു ഇല്ലാത്തത് കൊണ്ടാണ് ഇന്ന് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നത്.
ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി എന്ന കമലാ സുരയ്യയെ ഓര്‍ത്ത് പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്.,.
"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍ ' "
എന്‍റെ എഴുത്ത് ഇത്തിരി കൂടി പോയി..എന്‍റെ വാക്കുകളോ പ്രവര്‍ത്തിയോ ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. നിങ്ങള്‍ ചൂണ്ടി കാണിച്ച എന്‍റെ തെറ്റുകള്‍ വിയോജിപ്പോട് കൂടെ ഞാന്‍ അംഗീകരിക്കുന്നു. ക്ഷമിക്കുക.
ആരിഫ്ക്ക, യാദൃശ്ചികമായി ഇന്ന് എന്‍റെ സുഹൃത്ത് സൈനുദ്ധീന്‍ നോമ്പ് കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന സമയത്ത്, അയാളോട് ഈ ബ്ലോഗോന്നു വായിച്ചു നോക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് സൈനോക്കുലരില്‍ വന്നത്. അപ്പോഴാണ് എന്‍റെ അനുഭവ കുറിപ്പിന് താഴെയുള്ള മറുപടിക്കായി ഞാന്‍ വീണ്ടും ഒരു മറുപടി എഴുതിയത്. ബുദ്ധിമുട്ടയില്ല എന്ന് കരുതുന്നു..ഹി ഹി..ആരിഫ്ക്കാടെ ബ്ലോഗ് ഇപ്പോള്‍ ഭയങ്കര ചര്‍ച്ചാ സ്ഥാനമായി മാറിയിരിക്കുന്നു..ക്ഷമിക്കുക. വീണ്ടും കാണാം..
Delete:)
Delete''എണ്ണിയാലൊടുങ്ങാത്ത തീന്‍പണ്ടങ്ങള്‍ ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് റമദാനിന്‍റെ അനുഗൃഹീതമായ പകലിരവുകള്‍ കുളമാക്കുന്ന കാക്കാമാരും കാക്കാത്തികളും ശ്രദ്ധിക്കുക...........''
ReplyDeleteറമദാന്‍ ആഘോഷമല്ല, ആരാധനയാണ് എന്നത് ആരും ഓര്‍ക്കുന്നില്ല എന്നതാണ് സത്യം....
പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..?
ReplyDeleteആരിഫ് ഭായ്, നോമ്പിനെക്കുറിച്ച് എണ്ണമില്ലാത്ത ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. പട്ടിണിയിരിക്കുന്നതിനെപ്പറ്റി പക്ഷെ മുകളില്‍ ക്വോട്ട് ചെയ്യപ്പെട്ടതുപോലൊരു നിര്‍വചനം ഞാന്‍ ഒരിടത്തും വായിച്ചിട്ടില്ല. ഗ്രേറ്റ് ഗ്രേറ്റ്. കണ്ണുതുറപ്പിക്കുന്ന പോസ്റ്റ്. ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ എന്തുചെയ്യും?
വളരെ നല്ല പോസ്റ്റ്... i really like it
ReplyDeleteഒരാള്‍ക്ക് വിശപ്പുണ്ടാവുകയും, ആഹാരത്തിനു അയാള്‍ അത്യാവശ്യക്കാരന്‍ ആവുകയും ചെയ്താല്‍, അവന്റെ കയ്യില്‍ ഭക്ഷണമില്ല എന്ന് വരികയും ചെയ്താല്‍, അയാള്‍ക്ക് എപ്പോള്‍ ഭക്ഷണം കരസ്തമാകാന്‍ ആവും എന്നരിയാതിരിക്കുകയും ചെയ്‌താല്‍ അയാള്‍ ഒരു പട്ടിനിക്കാരന്‍ ആണ്.
ReplyDeleteവിശപ്പ് ഒരു അനുഭവമാണ്.. വിശപ്പിനേക്കാള്‍ വലിയ അനുഭവമാണ് വിശപ്പ് എങ്ങിനെ അകറ്റാം എന്ന് ഒരാള്‍ ഭയക്കുന്നത്. അത്തരക്കാരെ തിരിച്ചറിയാന്‍ ഈ റമദാന്‍ നമുക്കുപരിക്കട്ടെ
നല്ലൊരു പോസ്റ്റ് തന്നതിന് നന്ദി
നോമ്പിനെക്കുറിച്ചും നോമ്പ്കാലത്തെ പാഴ്ച്ചെലവിനെക്കുറിച്ചും ഇത്ര മനോഹരമായിട്ടെഴുതാൻ നിയാസിന്റെ "ഗുരുജി"ക്ക് മാത്രമേ കഴിയൂ. ഉടയതമ്പുരാൻ എന്തിനാണോ ഈ സംവിധാനം കൊണ്ട് വന്നത് അതിനെ മുച്ചൂടും പറിച്ചെറിഞ്ഞ് കൊഞ്ഞനം കുത്തുന്ന ഇന്നത്തെ അവസ്ഥയിൽ ലോകത്തിന്റെ നാനാദിക്കുകളിൽ മരണം കാത്ത് പട്ടിണികിടന്ന് കാലം കഴിക്കുന്ന സഹോദരരെ ഓർക്കട്ടെ മുസ്ലീംകൾ.
ReplyDeleteഗുരുവേ...നമ!!!
Deleteവളരെ നന്നായി എഴുതി.ബാല്യത്തിലെ അനുഭവങ്ങളൊക്കെ നന്നായി പറഞ്ഞിരിക്കുന്നു. ,അത് പോലെ നോമ്പിന്റെ യാഥാര്‍ത്ഥ ലക്ഷ്യത്തെ പറ്റി ഒരു ഓര്‍മ്മപ്പേടുത്തലും ,നോമ്പിതാ എത്തി. ഞാനും ഒരുങ്ങട്ടെ.
ReplyDelete"ഒത്തുവരികയാണെങ്കില്‍ ഈ വരുന്ന ദിവസങ്ങളില്‍ ഞാന്‍ അത്തരം ചില ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാം, എനിക്കുറപ്പുണ്ട് എനിക്കതിനാകും. ഇന്‍ഷാ അല്ലാഹ്"
ReplyDelete- ഒരവസരം താങ്കള്‍ക്ക് വരുമെന്ന് എനിക്കുറപ്പുണ്ട് ( ഇന്‍ശാ അല്ലാഹ് ).... വാക്ക് പാലിക്കണം.. :) . എഴുത്ത് ഇഷ്ടപ്പെട്ടു :)
“നിനക്കറിയാമോ പട്ടിണിയെന്താണെന്ന്? മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത് കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..? ”
ReplyDeleteസ്പർശിച്ചു..
ഭാവുകങ്ങൾ, ആരിഫ്ജി നന്നായി എഴുതി നോമ്പ് കാരന്നു രണ്ടു സന്തോഷമുണ്ട് ഒന്ന് നോമ്പ് തുറക്കുമ്പോൾ, രണ്ട് അല്ലാഹുവിനെ കണ്ടു മുട്ടുമ്പോൾ എന്നാണു ഹദീസ് എന്നാൽ ഒരു മൌലവി ആവേശത്തിൽ പറഞ്ഞു പോവും നോമ്പ് തുറക്കുമ്പോൾ പിന്നെ അത്താഴം കഴിക്കുമ്പോൾ എന്ന്. നോമ്പ് എനിക്ക് ഇഷ്ടമായത് അതിന്റെ ആത്മീയതേക്കാൾ ആ കാലം എന്റെ അടിയന്തിരാവസ്ഥക്കു ഇളവ് ലഭിക്കുന്നത് കൊണ്ടാണ്. പറങ്ങോടന്‍ പാറയും ചെക്കുന്നന്‍ മലയും കയറി ഇറങ്ങാം രാവിലെ പോയാല്‍ നോമ്പ് തുറക്കാന് സമയം എത്തിയാല്‍ മതി. സത്യനത്ത് നിന്ന് കാരകുന്ന് വരെ നടക്കാം. വായനശാലയില്‍ പോയി ഇരിക്കാം. കാരംസ് കളിക്കാന്‍ പാടില്ലെങ്കിലും കാണാം . പള്ളിയിലാണ് എന്നാണു പൊതു ധാരണ പിന്നെ നോമ്പ് കാലത്തെ കള്ള മക്കാനി ഒരു പാട് തമാശകളുടെ പ്രഭവ കേന്ദ്രമാണ്. നമ്മുടെ ഉണ്ണിയേട്ടന്‍ അതിന്റെ മുതലാളിയായിരുന്നു എന്നത് ആദ്യ വിവരം. സാധാരണ ചന്തു വിന്റെ. കുമാരന്റെ കള്ള മക്കാനിയിലെ 'നമ്മളെ ജാതിയിലെ' പിന്‍വാതില്‍ പറ്റുകാരെ ഓര്‍മ്മ വരുന്നു.
ReplyDeleteനല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ -
ReplyDeleteനോമ്പിന്റെ മഹത്വത്തെക്കുറീച്ചുള്ള ഒരുപാട് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് , ഇതുപോലെ മനസ്സില്‍ തൊട്ട ഒരെണ്ണം വായിച്ചതായി ഓര്‍ക്കുന്നില്ല
ReplyDeleteകാര്യമാത്ര പ്രസക്തമായി ഗൌരവം ഒട്ടും ചോര്‍ന്നുപോകാതെ കാര്യങ്ങള്‍ പറഞ്ഞു .
എന്‍റെ ഇക്കാ,,,
ReplyDeleteആദ്യം വായിച്ചപ്പോള്‍ ഒരു തമാശക്കഥ പോലെയ തോന്നിയത്..ആ ഭാഗത്ത് കൂടി കടന്നു പോയപ്പോള്‍ എന്‍റെ തന്നെ കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ പോയി.. 'കള്ള നോമ്പ്' എന്ന് ഞങ്ങള്‍ അന്ന് പറഞ്ഞിരുന്ന ഓര്‍മകളിലേക്ക്..
രണ്ടാം ഭാഗം ഗൌരവപരമായി പറഞ്ഞു..
"ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടരുന്നതില്‍ അവര്‍ക്ക് മാനക്കേടൊന്നുമില്ല. അല്ലെങ്കിലും, തങ്ങളൊരിക്കലും കാണാനിടയില്ലാത്ത ഒരു ടി.വി ഫൂട്ടേജിനെപ്പേടിച്ച് അവരെന്തിന് നിലനില്‍പ്പിനു വേണ്ടിയുള്ള തങ്ങളുടെ സമരം ഉപേക്ഷിക്കണം? "
ഈ ഭാഗം വായിച്ചപ്പോള്‍ വേദന തോന്നി..
തീര്‍ച്ചയായും പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യ തന്നെയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യ..
ഈ റമളാന്‍ മാസം അനുകൂലമായി സാക്ഷി പറയുന്നവരില്‍ നമ്മെ ഉള്‍പ്പെടുതട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..
സ്നേഹത്തോടെ,
ഫിറോസ്
മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത് കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക.
ReplyDeleteചെറുപ്പകാലം തൊട്ട് പടിപടിയായി ഉയര്‍ത്തിയ എഴുത്ത് നോമ്പിന്റെ നേരിലേക്ക് കടന്നു കയറിപ്പോള്‍ നല്ലോരനുഭവമായി ഈ വായന.
ഇത് വായിക്കുമ്പോള്‍ മനസ്സ് നിറയെ എന്‍റെ അമ്മയും ഉമ്മയുമായിരുന്നു. അമ്മയോളം വരുമോ ഉമ്മ ? എനിക്കിത് വെറുമൊരു ചോദ്യം മാത്രം. നോമ്പിന്‍റെ പവിത്രത അറിയാത്ത കാലം എനിക്ക് പത്തിരിയുടെ രുചിക്കാലമായിരുന്നു. സൌഹൃദത്തിന്‍റെ ലോകം തുറന്നു തന്നത് എന്‍റെ പ്രിയ കൂട്ടുകാരന്‍ അരീഫ്. പിണക്കങ്ങളില്ലാത്ത സൌഹൃദം ബാല്യവും ,കൌമാരവും ,യൌവ്വനവും താണ്ടി മദ്ധ്യവയസ്സിലെത്തിയിരിക്കുന്നു.വീണ്ടും ഒരു നോബുകാലം വന്നെത്തിയിരിക്കുന്നു .... ചുരുട്ടികൂട്ടി കയ്യില്‍ പത്തിരി വെച്ച്തന്ന് ഇജ്ജ് കൊണ്ടോയി കൈച്ചോ എന്ന ഉമ്മയുടെ ശബ്ദം വീണ്ടും കേള്‍ക്കാന്‍ ഈ റമദാന്‍ അവസാന വാരം ഞാന്‍ നാട്ടിലേക്ക് തിരുക്കുന്നു. പെരുന്നാള്‍ ഭക്ഷണം ആരീഫിന്‍റെ വീട്ടില്‍...സ്നേഹ നിധിയായ എന്‍റെ കൂട്ടുകാരന് എല്ലാ നമകളും നേരുന്നു.
ReplyDelete💝
Deleteഅനുഷ്ടാനങ്ങൾ നന്മയുമായി ഇഴചേർക്കപ്പെടുന്നത് എവിടെവച്ചെന്ന് കാട്ടിത്തരുന്നു ഈ പോസ്റ്റ്.
ReplyDeleteകഴിച്ച പത്തിരിയുടേയും, സമൂസയുടേയും എണ്ണം കൊടുക്കണമായിരുന്നു പണ്ട് തറാവീഹിന് അങ്ങാടിയിലേക്കിറങ്ങുംബോള്‍ കൂട്ടുകാര്‍ക്ക്.
ReplyDeleteനോമ്പിനെ വരവേല്‍ക്കാനൊരുങ്ങുംബോള്‍ നോമ്പിനെ പറ്റി നല്ല ഒരു ലേഖനം.
ഉചിതമായ അവസരത്തില്‍ തന്നെ നോമ്പിന്റെ അര്‍ത്ഥവും ഭക്ഷണത്തിന്റെ വിലയും ഓര്‍മപ്പെടുത്തുന്ന ലേഖനം...!
ReplyDeleteസന്ദര്‍ഭോചിതമായ പോസ്റ്റ്. വളരെ നന്നായി എഴുതിയിരിയ്ക്കുന്നു. പട്ടിണിയെ പറ്റി വാപ്പ പറഞ്ഞ ആ വാക്കുകള്‍ ഞാനും എന്റെ മനസ്സില്‍ അടിവരയിട്ട് ഓര്‍മ്മയില്‍ വയ്ക്കട്ടെ...
ReplyDelete"എണ്ണിയാലൊടുങ്ങാത്ത തീന്‍പണ്ടങ്ങള്‍ ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് റമദാനിന്‍റെ അനുഗൃഹീതമായ പകലിരവുകള്‍ കുളമാക്കുന്ന................"
ReplyDeleteആരിഫ്, വളരെ ആകര്‍ഷകമായ, തിരുത്തലിനെ പ്രലോഭിപ്പിക്കുന്ന പോസ്റ്റ്...:; വിഷയത്തിന്‍റെ അന്തസ്സത്ത വായനക്കാര്‍ ശരിക്കും ഉള്‍ക്കൊള്ളുമെന്നു ആഗ്രഹിക്കുന്നു.
പട്ടിയെക്കുറിച്ച് പറഞ്ഞു തന്ന ആ ബാപ്പക്ക് എന്റെ പ്രണാമ.
ReplyDeleteനന്നയെഴുതി. ബാപ്പയുടെ അഭിപ്രായമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത്.
പട്ടിയാവില്ല,പട്ടിണിയാവും ഉദ്ദേശിച്ചത്?
Deleteതുടക്കത്തില്‍ ചിരിപ്പിച്ചു അവസാനം എല്ലാരും നന്നായി ചിന്തിക്കാന്‍ കൊണ്ട് നിര്‍ത്തി ... !
ReplyDeleteനല്ല ഓർമ്മപെടുത്തലുകൾക്ക് നന്ദി ആരിഫിക്കാ ..!
ആരിഫിക്ക നെല്ലിക്ക തിന്നത് പോലെ എന്റെ കുഞ്ഞിലെ ഞാന്‍ മുഖം കഴുകി വെള്ളം കുടിക്കുമായിരുന്നു ..വളര്‍ന്നപ്പോള്‍ ഒരുപാട് കുറ്റബോധം തോന്നീട്ടുണ്ട് അന്നതറീല്ലായിരുന്നു ...:(
നോമ്പെന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും സമൃദ്ധമായ ഭാക്ഷണ രീതിയാണെന്നു ഇന്നട്ടെ കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ . നോമ്പു തുറയായാലും മറ്റു ചാനല്‍ പരിപാടികളായാലും ഒക്കെ തന്നെ. യഥാര്‍ത്ഥത്തില്‍ നോമ്പെന്താണെന്നു മനസ്സിലാക്കാന്‍,പ്രത്യേകിച്ച് അന്യ മതസ്ഥരെ പരിചയപ്പെടുത്താന്‍ ആരും ശ്രമിക്കാറില്ല എന്നതാണ് വാസ്തവം.ബാല്യകാല സുഹൃത്തുമൊത്തുള്ള അനുഭവം പങ്കു വെച്ചത് ഹൃദ്യമായി. കൂട്ടുകാരന്റെ പ്രതികരണവും വായിച്ചു.
ReplyDeleteഎത്ര ആളുകള്‍ ഈ ലേഖനത്തോട് യോജിക്കുമെന്ന് അറിയില്ല....
ReplyDeleteനോമ്പുതുറയ്ക്ക് വേണ്ടി ഉച്ച തിരിയുമ്പോള്‍ മുതല്‍ പലവിധ വിഭവങ്ങള്‍ 'വറുക്കുകയും പൊരിക്കുകയും ' പിന്നെ നോമ്പുതുറ കഴിഞ്ഞാല്‍ പിറ്റേ ദിവസത്തെ അത്താഴത്തിനുള്ള വിഭവങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്ന ആളുകളുടെ കൂട്ടത്തിലാണല്ലോ നമ്മളില്‍ പലരും? നോമ്പ് തുറന്ന് ഒരു ചൂട് ചായ അകത്തുചെന്നാല്‍ തീരുന്ന വിശപ്പേ മിക്ക നോമ്പുകാര്‍ക്കും കാണൂ എന്നത് പോലും പലരും മറക്കുന്നു. ആരിഫ്ക്കായുടെ ഈ ചിന്തകളില്‍ മനസ്സില്‍ പതിഞ്ഞ ഒരു ഭാഗം ഇവിടെ കോട്ട് ചെയ്യണമെങ്കില്‍ അവസാനഭാഗങ്ങള്‍ മുഴുവന്‍ പകര്‍ത്തി എഴുതേണ്ടി വരും. ഇത് വായിക്കുന്നവരില്‍ ഒരു ന്യൂനപക്ഷമെങ്കിലും പുണ്യങ്ങളുടെ ഈ മാസത്തില്‍ ഒരു ഭക്ഷ്യമേളയ്ക്ക് തയ്യാറെടുക്കില്ല എന്ന് വിശ്വസിക്കാം ..
പ്രിയ ആരിഫ് ഭായി, നോമ്പിനെ കുറിച്ച് ഒരു പാട് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വളരെ വ്യത്യസ്തമായി തോന്നി. അനുഭവങ്ങളും അറിവും പങ്കു വെച്ച് കൊണ്ട് താങ്കള്‍ പറഞ്ഞതിന് മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. എല്ലാവര്ക്കും റമദാന്‍ ആശംസകളോടെ. സസ്നേഹം.
ReplyDeleteപട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..? അസ്സലായി.. ഞാനും ഇങ്ങനെയാണ് വിചാരിച്ചിരുന്നത് ട്ടോ.
ReplyDeleteവരികളും വാപ്പാന്റെ ഉപദേശവും മനസ്സില്‍ തട്ടി.
ReplyDeleteചിലര്‍ക്ക് റമദാന്‍ എന്നാല്‍ മൂക്കുമുട്ടെ തിന്നാനുള്ള മാസമാണ്.
വ്യത്യസ്തമായ ഈ പോസ്റ്റിനു, അനുഭവത്തിന് ഒരായിരം നന്ദി.
എല്ലാവര്ക്കും റമദാന്‍ ഈദാശംസകള്‍ നേരുന്നു!
വളരെ നല്ല പോസ്റ്റ്...
ReplyDeleteആശംസകള്‍
നോമ്പിന്റെ മനസ്സറിഞ്ഞ പോസ്റ്റ്.
ReplyDeleteവെറുതെ ഉണ്ണാതിരിക്കുന്നതല്ല നോമ്പെന്ന് പറഞ്ഞു തന്ന ബാപ്പയ്ക്ക്
ReplyDeleteനല്ലൊരു ഓര്‍മക്കുരിപ്പ് മാത്രമല്ല.ഹൃദ്യമായ രീതിയില്‍ ,നോമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നന്നായി അവതരിപ്പിച്ചു.
ReplyDeleteവായിച്ചു...
ReplyDeleteറംസാന്‍ മുബാറക് ..
കുട്ടികാലത്തെ കുറിച്ച് വായിച്ചപ്പോള്‍ അറിയാതെ ഞാനും ഫ്ളാഷ് ബാക്ക്......... അറിയാതെ ചിരിച്ചുപോയി... മിക്കവാറും എല്ലാവരും അങ്ങനെയായിരിക്കാം. പിന്നീടുള്ള വായന ചിന്തനീയം. പക്ഷേ, മാറ്റം.................?
ReplyDeletewonderful :)
ReplyDeleteആദ്യഭാഗത്തെ ഹൃദ്യമായ നര്‍മ്മത്തിനപ്പുറം വ്രതാനുഷ്ടാനത്തിന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വ്യക്തമായി ചൂണ്ടിക്കാണിച്ച ഈ ലേഖനം വളരെയധികം ഇഷ്ടപ്പെട്ടു.ആശംസകളോടെ..
ReplyDeleteഅങ്ങിനെ വീണ്ടും ആരിഫ് സാര്‍ സ്കോര്‍ ചെയ്യുന്നു, എന്തെ വരുന്നില്ല നിങ്ങളില്‍ നിന്നൊരു എഴുത്ത് എന്ന് ചിന്തിച്ചിരുന്നു, ചോദിക്കുകയും ചെയ്തിരുന്നു, ഇപ്പോഴിതാ ആ കാത്തിരിപ്പിനു ഒടുവില്‍ താങ്കള്‍ തന്ന സമ്മാനം, നന്നായിരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞു, താങ്കളാണ് എഴുതുന്നത് എങ്കില്‍ ആ വാകുകള്‍ക്ക് അര്‍ഥം കുറവായി അനുഭവപ്പെടുന്നു. പകരം വാക്കുകള്‍ എനിക്കറിയില്ല. വീണ്ടും പ്രതീക്ഷിക്കുന്നു, കുറഞ്ഞ പക്ഷം പെരുന്നാളിനെകിലും അടുത്ത് എഴുതുണ്ടാവുമെന്നു കരുതട്ടെ. അള്ളാഹു താങ്കള്‍ക്കും കുടുബത്തിനും സര്‍വോപരി താങ്കളുടെ ബാപ്പ, ഞങ്ങളുടെയെല്ലാം എ. പി. ക്കും ആയുരാരോഗ്യ സൌഖ്യം പ്രധാനം ചെയ്യട്ടെ -ആമീന്‍
ReplyDeleteأمين
Deleteaameen......
Deleteആമീന്‍.......
Deleteതുടക്കം ഉണ്ണിയും നിങ്ങളും കാട്ടി കൂട്ടിയ കുട്ടികളികള്‍ ആവും എന്നാ കരുതിയത്
ReplyDeleteകുട്ടിക്കളി ഉണ്ടായി അതിനപ്പുറത്ത് ഇന്നിന്റെ ഏറ്റവും വലിയ പ്രശനമായ ഭകഷ്യ ക്ഷാമത്തെയും ധൂര്‍ത്തിനെയും കുറിച്ച് വളരെ വെക്തവും ശക്തവും ആയ ഒരു ലേഖനം തന്നെ ആയി ഇത് മാറി അഭിവാദ്യങ്ങള്‍ ആരിഫ് ജി
ആരിഫ് ഭായിയുടെ പോസ്റ്റുകള്‍ എത്ര നീണ്ടു പോയാലും വായനയുടെ വിശപ്പ് പിന്നെയും ബാക്കിയാവും. കാരണം അത്ര നല്ല വായന നല്‍കുന്നു അത്. നോമ്പിനെ കുറിച്ച് പതിവ് രീതികളില്‍ നിന്ന് വിട്ടുള്ള ഈ എഴുത്ത് വൃതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്നുണ്ട്. ശരിയാണ്, നോമ്പ് കൊണ്ട് വിശപ്പ് അറിഞ്ഞേക്കാം. പട്ടിണി അറിയാന്‍ പട്ടിനിക്കാരന് മാത്രമേ കഴിയൂ. അന്നം എവിടെ എന്ന അരക്ഷിതാവസ്ഥ. അത് വയറു നിറഞ്ഞാലും, അവനെ പട്ടിണിക്കിട്ടു കൊണ്ടേയിരിക്കും. ചെറുപ്പത്തിലെ കൂട്ടുകാരന്റെ ഓര്‍മ്മകള്‍ കൂടി പങ്കു വെച്ച്, ഗൌരവ തരമായ ഒരു തലത്തിലേക്ക് വായന വളര്‍ന്നു.
ReplyDeleteനോമ്പ് വെറുമൊരു ആചാരം മാത്രമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അതിന്റെ കാതലെന്തെന്ന് തത്വഭാഷണത്തിന്റെ ഗഹനതയൊന്നുമില്ലാതെ ലളിതമധുരമായവതരിപ്പിക്കുന്ന ഈ രചന അതീവ ഹ്ര്‌ദ്യം. വരികളിലൂടെ ഇതൾവിടരുന്ന ഒരപൂർവ്വസൌഹ്ര്‌ദത്തിന്റെ പുരാവ്ര്‌ത്തവും നാടൻ ജീവിതത്തിന്റെ തെളിമയാർന്ന ചിത്രവും ഈ കുറിപ്പിൽ ഒരു പരഭാഗശോഭയായി വിളങ്ങുന്നു.
ReplyDeleteഅനുഭവത്തില്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞല്ലോ...
ReplyDeleteനന്നായിട്ടുണ്ട് ....
ശരിയാണ്.... കഴിഞ്ഞ നോമ്ബിനോക്കെ ഇവിടെ കളഞ്ഞ ഭക്ഷണത്തിന് കണക്കില്ല....
പടച്ചോന്‍ കാക്കട്ടെ...
നന്മകള്‍ നേരുന്നു... ഇക്കാ..
(വിശദമായി പറയാനുണ്ട്.. ഇത്തിരി തിരക്കാണ്..)
(ദുആ വസിയ്യതും..)
മാഷാ അല്ലല്ലഹ് അള്ളാഹു നിങ്ങളുടെ ഉപ്പക് ദീര്ഗ ആയുസ്സും ആരോഗ്യവും നല്കുമാരവട്ടേ ആമ്മീന്‍
ReplyDeleteആശംസകള്‍ ആരിഫ്ക നന്നായി
أمين
Deleteآمين
Deleteآمين
Deleteآمين
Deleteameen
Deleteആരിഫ്,
ReplyDeleteനല്ല വായനാസുഖം തന്ന രചന, നോമ്പുകാലത്തെ ഓര്‍മകള്‍ , അനുഭവങ്ങള്‍ ..
ഇപ്പോള്‍ എല്ലാം ആഘോഷമായി..
അഭിനന്ദനങ്ങള്‍ ..
നോമ്പിനെ ശരിയായി വിലയിരുത്തി അനുസരിക്കുന്നവർ എത്ര പേർ കാണും..? ഞാനും എന്റെ രണ്ടു മുസ്ലീം സുഹൃത്തുക്കളും കൂടി പണ്ടൊരിക്കൽ നോമ്പനുഷ്ടിച്ചിരുന്നു. അവരുടെ മുന്നിലിരുന്ന് ഞാൻ മാത്രം ഭക്ഷണം കഴിക്കാനുള്ള പ്രയാസം കാരണമാണ് ഞാനും നോമ്പു നോക്കാൻ തീരുമാനിച്ചത്. ശരിക്കുള്ള നോമ്പു നോക്കലായിരുന്നു അത്. ആ പ്രാവശ്യം ഭക്ഷണ ചിലവ് അൻപത് ശതമാനം കൂടുകയും തൂക്കം ഈരണ്ടു കിലൊ കുറയുകയും ചെയ്തു. എങ്കിലൂം അതൊരു പുതു അനുഭവമായിരുന്നു.
ReplyDeleteനോമ്പിന്റെ സത്ത അറിഞ്ഞ് അനുഷ്ടിച്ചാലെ അതിന്റെ ഫലം കിട്ടുകയുള്ളു.
താങ്കളുടെ എഴുത്ത് അത് മനസ്സിലാക്കാനിടവരുത്തട്ടെ.
ആരിഫ്ക്കാ...ഗംഭീരം...വിശദമായി എഴുതാം, ഞാനൊരു നോമ്പ് പതിപ്പിന്റെ തിരക്കിലായിപ്പോയി.
ReplyDeleteരാത്രിയിൽ പലവുരു മൂക്ക് മുട്ടെക്കഴിച്ച് പകൽ വിശ്രമിക്കുന്ന ചിലരെ നൊയമ്പ് കാലത്ത് കണ്ടിട്ടുണ്ട്.. നോയമ്പിനെ ശെരിയായി വിലയിരുത്തി നന്നായി എഴുതി.. കുഞ്ഞുന്നാളിലെ നോമ്പിനെ കുറിച്ചും ഓർത്ത് പോയി..
ReplyDeleteNicely written. Enjoyed reading it. For us Ramadan is no longer an occasion to practice an austere way of life. We have redefined it as an occasion of endless eating/consumption spree. The distributors of all luxury brands in Gulf- cars, cosmetics, food and what not- have geared up for the Ramadan bonanza. The other day, talking about Ramadan offers, Volkswagen’s GM in Muscat quipped, “Ramadan is a month of charity. And even the rich people expect us to give something for them. That is why we are giving them an iPad3 or something like that just like you give alms to the poor.”
ReplyDeleteആരിഫ്ക്ക, ഈ വഴി വരാൻ അല്പം വൈകി.. കമെന്റ് ദേവി കടാക്ഷിക്കാൻ തുടങ്ങിയ ബ്ലോഗാണെന്ന് വ്യക്തം, അഭിനന്ദനങ്ങൾ
ReplyDeleteനോമ്പ് ആരംഭിക്കുന്നതിന് മുമ്പ് ധാരാളം നോമ്പോടനുബന്ധിച്ചിട്ടുള്ള ലേഖനങ്ങളും അനുഭവക്കുറിപ്പുകളും വായിക്കാനുള്ള അവസരം ലഭിക്കാറുണ്ട്. എന്നാൽ താങ്കളുടെ തൂലികയിൽ നിന്നും സ്വ അനുഭവത്തിൽ നിന്നും ചാലിച്ചെടുത്ത ഈ ലേഖനം പ്രത്യേകം പരാമർശമർഹിക്കുന്നു. എത്ര മനോഹരമായാണ് വിവരണം, കൂട്ടുകാരൻ ഉണ്ണിയുടെ കമെന്റ് കൂടി വായിച്ചപ്പോൾ അറിയാതെ മനസ്സ് ആർദ്രമായി. ചില വിവരണങ്ങൾ കണ്ടപ്പോൾ കുട്ടിക്കാലത്തേക്കും നന്മയുടെ ഉറവ വറ്റാത്ത ആ നിഷ്ക്കളങ്ക ബാല്യത്തിലേക്കും ഒരിക്കൽ കൂടി പോകാൻ തോന്നി. ആശംസകൾ ആരിഫ്ക്ക ഈ ലേഖനത്തിനും, മാനവ മൈത്രിയെ പ്രചോദിപ്പിക്കുന്ന ഈ വിവരണത്തിനും.
നല്ലൊരു ലേഖനം ..
ReplyDeleteറമധാന്‍ മുബാറക് ..
സുപ്രഭാതം..
ReplyDeleteപരിശുദ്ധമാസം എത്ര നന്മകള്‍ തീര്‍ക്കുന്നു...
സന്തോഷമീ ഓര്‍മ്മക്കുറിപ്പിനും,
റംദാന്‍ എത്തിയിരിയ്ക്കുന്നു എന്ന മുന്നറിയിപ്പിനും..
പുലരിയില്‍ നന്മയും സുഖവും നല്‍കിയ വായനയ്ക്ക് നന്ദി..!
ഹൃദയസ്പര്‍ശിയായ കുറിപ്പ്......
ReplyDeleteനന്ദി ആരിഫ്ക്കാ ...........നന്മയിലേക്കുള്ള പരിവര്‍ത്തനമായി താങ്കളുടെ പോസ്റ്റ് .........
ReplyDeleteഒപ്പം നോമ്പോര്‍മ്മകളിലേക്ക് ഒരു തിരിച്ചു നടത്തവും .....
ആശംസകള്‍.....................
നല്ലൊരു കുറിപ്പ്.എല്ലാ മനസ്സിലും നന്മകള്‍ വിളയട്ടെ.നന്മകള്‍ റംസാനില്‍ മാത്രമല്ല എല്ലാ കാലവും വേണ്ടതാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ
ReplyDeleteആരിഫ് ക്കാ..... ഉണ്ണിയേട്ടന് ഒന്ന് വിളിച്ചുനോക്കട്ടെ............ നെല്ലിക്കയും കല്ലുപ്പും കയ്യിലുണ്ടെന്ന് നോക്കട്ടെ..... റമളാനല്ലെ വരുന്നത്...........
ReplyDeleteവളരെ നന്നായി................. ബ്ലോഗ്..........
ബാല്യകാലസ്മരണയും പുണ്യമാസത്തത്തെക്കുറിച്ചുള്ള ഉത്ബോധനവും നല്ലവണ്ണം കോര്‍ത്തിനക്കി നന്മ്മകള്‍ നിറച്ച ഈ പോസ്ടിന്റെ ദിശയും അത് ഉദ്ദേശിച്ച ഫലവും ഒരുപോലെ ലക്ഷ്യപ്രാപ്തി കൈവരിച്ചതില്‍ രചയിതാവിന് അഭിമാനിക്കാം. സുഭിക്ഷതയുടെ നടുവില്‍ നാം വിരാജിക്കുമ്പോഴും വിശപ്പകറ്റാന്‍ പാടുപെടുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ പുണ്യറമദാനിലും മുസ്ലീം സമുദായത്തിലും മാത്രമല്ല ഇന്നത്തെ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ എല്ലാ ദിവസവും ചിന്തിക്കേണ്ടവ തന്നെയാണ്.
ReplyDeleteആശംസകള്‍ ആരിഫ്ക്കാ,
കുഞ്ഞു നാളില്‍ എല്ലാവര്ക്കും ഇതേ പോലെ ഓരോ നോമ്പ് അനുഭവങ്ങള്‍ ഉണ്ടാവും. കാലങ്ങള്‍ കഴിഞ്ഞു അതോര്‍ക്കുമ്പോള്‍ നെല്ലിക്ക തിന്നു വെള്ളം കുടിക്കുന്ന ഒരു സുഖവും ഉണ്ടാവും. പലപ്പോഴും റമദാന്‍ ഒരു ഫുഡ് ഫെസ്റ്റിവല്‍ മാസം ആണോ എന്ന് തോന്നിപ്പോവാറുണ്ട്. നോമ്പിന്റെ ചൈതന്യവും അതിന്റെ മഹിമയുമൊക്കെ പറയുന്നതോടൊപ്പം നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ മനപ്പൂര്‍വം മറന്നു കളയുന്നതും നിങ്ങള്‍ ഓര്‍മിപ്പിച്ചു തന്നു. വളരെ നല്ല പോസ്റ്റ്..അഭിനന്നനങ്ങള്‍
ReplyDeleteഇഷ്ടമായി പോസ്റ്റ്..
ReplyDeleteറമദാന്‍ ആശംസകള്‍
അവസരോചിതമായ പോസ്റ്റ്..
ReplyDeleteപ്രസക്തമായ ലേഖനം അവസരോചിതമായി പോസ്റ്റ് ചെയ്തു. അഭിനന്ദനങ്ങള്‍..
ReplyDeleteനല്ലൊരു റമദാന്‍ അനുഭവവും അതിലുപരി നല്ലൊരു ചിന്തയും സന്ദേശവും പങ്കു വെച്ചതിന് നന്ദി.
ReplyDeleteഎനിക്ക് നല്ല ഓര്‍മ്മയുണ്ട് അതും ഒരു റമദാനിലായിരുന്നു. അതിന് തൊട്ടടുത്തയാഴ്ചയാണ് ഒരു മലയാളം ചാനലില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ദൃശ്യം കാണുന്നത്. വലിയ ഒരു ചെമ്പ്, വലിയൊരടുപ്പില്‍ വച്ചിരിക്കുന്നു. (ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചെടുത്ത ഒരു വലിയ ചെമ്പിന്‍റെ ചിത്രമുണ്ടല്ലോ, അതിനെക്കാള്‍ വലിയ ചെമ്പായിരുന്നു അത്) അതില്‍ വച്ച ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ആളെ കാത്തിരിക്കുന്നു. കോട്ടും സൂട്ടും സൂസുമണിഞ്ഞ് അവിടെ കണ്ട പുരുഷാരത്തിനാകട്ടെ വിശപ്പ് മാറ്റാന്‍ ആ ബിരിയാണി കഴിക്കേണ്ട യാതൊരവശ്യവുമുണ്ടായിരുന്നില്ല എന്നുറപ്പിച്ച് പറയാനാകും. "പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്.
ReplyDeleteഅനിച്ഛാ പ്രേരണയില്‍ എന്‍റെ കൈ നീണ്ടു. അങ്ങനെ നോമ്പ് മുറിഞ്ഞു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം എനിക്ക് പന്ത്രണ്ടാം നോമ്പു തന്നെ. അവന്‍റെയും എന്‍റെയും, തീര്‍ച്ചയായും, പടച്ചവന്‍റെയും കണക്കില്‍ മാത്രം പതിനൊന്ന്.
ReplyDelete>>നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു മണി ധാന്യം കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍, ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വച്ചു കൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കില്‍ അമ്മമാരെ ഓര്‍ക്കുക..<< ഈ ഓര്‍മ്മപ്പെടുത്തല്‍ എനിക്കുള്ളതാണെന്ന് തോന്നുന്നു... thank you, i will try to be more cautious
ReplyDeleteവായിച്ചു തുടങ്ങിയപ്പോള്‍ ആരിഫ് എന്തോ തമാശക്കഥ പറയാന്‍ പോവുകയാണെന്നാണ് കരുതിയത്.
ReplyDeleteഎത്ര സാരവത്തായ വാക്കുകളാണ്. നൊയമ്പ് കാലത്തിനു മുന്‍പ് വായിച്ചു കുറച്ചു പേര്‍ക്കെങ്കിലും മാനസാന്തരം വന്നിരുന്നുവെങ്കില്‍...
അര്‍ത്ഥവത്തായ ഒരു ഓര്‍മ്മപെടുത്തല്‍.
ReplyDeleteഅസൂയ തോന്നിപ്പിക്കുന്ന രചന ശൈലി.
നോമ്പിന്റെ ലക്‌ഷ്യം ...വളരെ നല്ല ശൈലിയില്‍ അവതരിപിച്ചു...കൂടെ ബാല്യകാല സ്മരണകള്‍ കൂടി ആയപ്പോള്‍ സംഭവം ജോര്‍...ആശംസകള്‍ ഇക്കാ...
ReplyDeleteഒരു തവണ വായിച്ചു പോകുന്നതിലുപരി ഇടയ്ക്കിടയ്ക്ക് വന്നു വീണ്ടും വായിച്ചു നോമ്പിനെ ഉറപ്പിക്കാനുള്ള പോസ്റ്റായി ആണ് ഈ ലേഖനത്തെ ഞാന്‍ പരിഗണിക്കുന്നത്. ഉപ്പയുടെ പട്ടിണിയെക്കുറിച്ചുള്ള ഉപദേശം ഇരുത്തി ചിന്തിപ്പിക്കുന്നു. ശരിയാണ് നമ്മള്‍ പട്ടിണി എന്ന് കരുതുന്നതോന്നുമല്ല യഥാര്‍ത്ഥ പട്ടിണി. അതൊരു അനുഭവമാണ്. ആ അനുഭവത്തിലൂടെ ഒരിക്കലും കടന്നു പോയിട്ടില്ലാത്തത് കൊണ്ടാകും നമ്മളെല്ലാം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറൊരര്‍ത്ഥത്തില്‍ ധൂര്‍ത്തരാകുന്നത്. നന്ദി ആരിഫ്ക്കാ..
ReplyDeleteഞാനിവിടെ എത്താന്‍ വൈകി..
ReplyDeleteഒരു ഒന്നാന്തരം പോസ്റ്റ്.. സുന്ദരമായ ശൈലിയും..
നോമ്പിനെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞിരിക്കുന്നു..
ഈ എഴുത്ത് ഇഷ്ട്ടായി.
ReplyDeleteഅനുഭത്തിളക്കത്തില്‍ ഈ നോമ്പുനാളുകളുടെ അന്തസത്ത പകര്‍ന്നുതന്നപ്പോള്‍ അത് വായനക്കാരനു മറക്കാനാവാത്ത മറ്റൊരനുഭവമാകുന്നു.പ്രിയ കൂട്ടുകാരന്റെ കമന്റിലൂടെ ആ പവിത്ര ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നു.
രണ്ടാള്‍ക്കും പുണ്യദിനാശംസകള്‍..!!
സസ്നേഹം..പുലരി
നന്ദി പ്രഭന്‍, എനിക്ക് സുഹൃദ്ബന്ധത്തിന്‍റെ പുതിയ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കിത്തന്ന എന്‍റെ പ്രിയ സുഹൃത്തിനെ എന്നെക്കാള്‍ ഏറെ മറ്റുള്ളവര്‍ സ്നേഹിക്കുന്നു എന്ന അറിവ് എന്നെ കൂടുതല്‍ കൂടുതല്‍ സന്തോഷിപ്പിക്കുന്നു... എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു
Deleteനോയംപിന്റെ ഈ ഓര്‍മ്മയെഴുത്ത് വളരെ ഹൃദ്യം. ആശംസകള്‍
ReplyDeleteഉള്ളു തുറപ്പിക്കുന്ന വാക്കുകള്‍....
ReplyDeleteസഹ ജീവികളുടെ വിശപ്പിന്റെ വിലയറിയുംബോഴേ ഒരു മനുഷ്യന്‍ മനുഷ്യനാവുന്നുള്ളൂ...........
നന്ദി ആരിഫ്ക്കാ....
ബാല്യകാല നോമ്പനുഭവങ്ങളിലേക്ക് ഊളിയിട്ടുകൊണ്ട് തുടങ്ങി.. നോമ്പുണ്ടാക്കേണ്ട ആന്തരിക പരിവര്‍ത്തനത്തെ ഉണര്‍ത്തി ക്കൊണ്ട് അവസാനിപ്പിക്കുകയും ചെയ്ത നല്ലൊരു പോസ്റ്റ്..അതിനേക്കാളുപരി സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നും ജീവിക്കുന്ന തെളിവുകള്‍ കൂടി പകര്‍ത്തിയെന്നത് ആരിഫ്കയുടെ മാത്രം പ്രത്യേകതയാണ്...നല്ലെഴുത്തിനു ആശംസകള്‍
ReplyDeleteനമ്മുടെ മനസ്സും ശരീരവും, സമ്പത്തും, ശുദ്ധീകരിക്കുന്ന പുണ്യമാസം. വര്‍ഷത്തിലെ മറ്റു മാസങ്ങളിലെല്ലാം രുചികരമായ ഭക്ഷണം കഴിച്ചു നമ്മള്‍ മറ്റു സൌകര്യങ്ങളില്‍ മുഴുകിയിടുമ്പോള്‍ നമ്മെ പോലെ തന്നെ മജ്ജയും മാംസവും ഉള്ള ഒരു കൂട്ടര്‍ കുടിക്കാന്‍ വെള്ളം പോലും കിട്ടാതെ മരിച്ചു വീഴുന്ന ഈ കാലഘട്ടത്തില്‍ വിശപ്പിന്റെ വിലയറിയാന്‍ നമ്മുക്ക് വേണ്ടത് റമദാനിലെ വ്രതം തന്നെയാണ് ... അത് നമ്മുക്കൊരു പാഠമാകട്ടെ..
ReplyDeleteആരിഫ് ബായ് വളരെ നന്നായി അവതരിപിച്ചു... ഇത്ര നല്ല പോസ്റ്റ് ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.... റമദാന്‍ ആശംസകള്‍
ആരിഫ്കാ അസ്സലാമു അലൈകും, റമദാന്‍ മുബാറക് ... എന്തൊക്കെയാ വിശേഷം ..?സുഗല്ലേ ?പുതിയ രണ്ടു പോസ്റ്റ് വന്നു അല്ലെ ? മിന്നു ഒന്നും അറിഞ്ഞില്ല ..ഇച്ചിരി തെരക്കിലായിപ്പോയി...വായിച്ചിട്ട് കമന്റാം ട്ടോ ... ആദ്യം വന്ന കാലില്‍ ആരിഫ്കാനോട് രണ്ടു വര്‍ത്താനം പറയട്ടെ എന്ന് കരുതി ..
ReplyDeleteഒരിക്കല്‍ കൂടി ആരിഫ്കാകും കുടുംബത്തിനും റമദാന്‍ ആശംസകള്‍ ....
വ അലൈകുമുസ്സലാം മിന്നുക്കുട്ടീ, റമദാന്‍ മുബാറക് വളരെ വളരെ സുഖം, അതിലേറെ നന്ദി
Deleteഇങ്ങനെയുള്ള നല്ല വായാനാനുഭവം സമ്മാനിക്കുന്ന പോസ്റ്റുകള്‍ തരുന്നതില്‍ ഞങ്ങള് വായനക്കാരല്ലേ ആരിഫ്കാ നന്ദി പറയേണ്ടത് ?
Deleteഓര്‍മ്മകളിലെ നോമ്പുകാലം എത്ര മനോഹരമായിട്ടാണ് പറഞ്ഞു വെച്ചത്. ഒപ്പം കാലികമായ നിരീക്ഷണങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ പതിവ് പോലെ നല്ലൊരു വായന നല്‍കി. ആരിഫ്ക്കാ .. എ ബിഗ് സല്യൂട്ട് & റമദാന്‍ മുബാറക് ..
ReplyDeleteപ്രിയപ്പെട്ട ഇക്കാ..
ReplyDeleteനാം തമ്മില്‍ അറിയില്ല. എന്റെ ഇരു ബ്ലോഗ് പോസ്റ്റില്‍ വന്നു കുറിപ്പിട്ടതിന്‍ വഴിയെ
ഞാനും തിരിച്ചു പിടിച്ചെന്നെയുള്ളൂ. അവസാനത്തെ ലേഖനം വായിച്ചു. സത്യസന്ധമായി പറയട്ടെ
ഇക്കാ ഇനി ഒരു നോമ്പ് പോലും പിടിക്കേണ്ടതില്ല. അത്രയ്ക്ക് പുണ്ണ്യമുണ്ട് ഈ എഴുത്തില്‍.
ആദ്യം ഞാന്‍ കരുതിയത് ഇതൊരു സറ്റയര്‍ കുറിപ്പ് മാത്രമാണെന്ന്. എന്ത് മെയ് വഴക്കത്തോടെയാണ് താങ്കള്‍
ആധികാരികതയിലേക്ക് പിന്‍ വാങ്ങിയത്. എന്റെ എല്ലാ വിധ പിന്തുണയും, പ്രാര്‍ത്ഥനയും, താങ്കളുടെ എഴുത്തിന് എന്നും തരുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതില്‍ ഒരേ സമയം നിഷ്കളങ്കതയും, മാനവികതയും, ഫലിതവും വന്നു നിറയുന്നു എന്നതിനാല്‍
താങ്കളുടെ ബ്ലോഗിന് ഒരു ഡിസൈന്‍ ഞാന്‍ ചെയ്തു തരട്ടെ.ഇഷ്ടമാവുമോ... എന്നാല്‍ എനിക്ക് അത്രയ്ക്കുണ്ട് ഇഷ്ട്ടം. ഡിസൈന്‍ താങ്കളുടെ മെയിലില്‍ പ്രതീക്ഷിക്കാം.
'മ്ലേച്ഛമായ വാക്കും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്പീര്യവുമില്ല'.
ReplyDeleteറമദാന്‍ മാസത്തെ കേവലം ഭക്ഷണ പാനിയമുക്തമായ ഒരു മാസമാക്കുക എന്നതിലുപരിയായി ഒരുപാട് നല്ലശീലങ്ങളെ നേടിയെടുക്കുന്നതും ദുശ്ശീലങ്ങളെ ഒഴിവാക്കുന്നതുമായ ഒരു മാസമാക്കി മാറ്റേണ്ടതുണ്ട്.
ഇക്കാ നിങ്ങളുടെ എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു.
ശരിയാണല്ലോ, ഖുര്‍ആനിലോ ഞാന്‍ ഇതുവരെ കേട്ട ഹദീസുകളിലോ അങ്ങനെയൊന്നുമില്ലല്ലോ.
ReplyDelete- ഖുര്‍ആനിലും ഹദീസുകളിലും എങ്ങനെയാണുള്ളതെന്നു സൂചിപ്പിക്കുന്ന ഒരു ഖണ്ഡിക കൂടി വേണമായിരുന്നു എന്ന് തോന്നി.
വിഷയത്തിലേക്ക് കൂഴലൂതി വിളിച്ചു കൊണ്ടുപോവുന്ന പതിവുകളി ശരിക്കും ആസ്വദിച്ചു. റമദാന്‍ മുബാറക്
ആശംസകള്‍ .വീണ്ടും വരാം
ReplyDeleteഒന്നാന്തരം പോസ്റ്റ്..........,,,,ഞാന്‍ എത്താന്‍ വൈകി....
ReplyDeleteസൂപ്പര്‍ പോസ്റ്റ് ..
ReplyDeleteനല്ല ശൈലിയില്‍ തീര്‍ച്ചയായും എതൊരു നോമ്പുകാരനും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു ..
ആശംസകള്‍
പ്രിയ ആരിഫ് സൈൻ
ReplyDeleteഈ നോമ്പനുഭവം അവതരണത്തിലും കാമ്പിലും നല്ലൊരു വായനാ സുഖം നൽകുന്നു. പട്ടിണിയുമായി ബന്ധപെട്ട താങ്കളുടെ നിരീക്ഷണത്തോട് എന്റെ ഒരഭിപ്രായം കൂടി രേഖപെടുത്തട്ടെ.
>>"ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..? " <<
നോമ്പിനെ വെറും പട്ടിണിക്കാരന്റെ വിശപ്പറിയാനുള്ള ഒരു സംഗതി മാത്രമായി ലളിതവൽക്കരിക്കാനുള്ള ശ്രമം പോലെ തന്നെയാണ് അതിന് പട്ടിണിക്കാരനുമായി യാതൊരു ബന്ധമില്ല എന്ന തരത്തിൽ ലളിതവത്ക്കരിക്കുന്നത്. നോമ്പിന്റെ കാര്യത്തിൽ ഖുർആൻ പ്രക്യാപിച്ചത് "നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപെട്ടിരിക്കുന്നു; നിങ്ങൾക്കു മുമ്പുള്ളവർക്കും നിർബന്ധമാക്കപെട്ടതുപോലെ"(കുതിബ അലൈക്കുമുസ്സിയാമു കമാ കുതിബ അലല്ലദീന മിൻ ഖബ്‌ലിക്കും) എന്ന് മാത്രമാണ്. നോമ്പിന്റെ ലക്ഷ്യങ്ങളും മറ്റു കാര്യങ്ങളുമെല്ലാം നാം വായിച്ചെടുക്കുന്നത് പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതത്തിലൂടെയാണ്.
നമസ്കാരിക്കാത്തവനെയോ നോമ്പനുഷ്ടിക്കാത്തവനെയോ ഖുർആൻ മത/ധർമ്മ നിഷേധി എന്ന് വിളിച്ചിട്ടില്ല. എന്നാൽ പട്ടിണിക്കരന്റെ പട്ടിണിയെ മാറ്റാൻ പ്രേരണ/പ്രോത്സാഹനം നൽകത്തവനെ ഖുർആൻ മത നിഷേധി എന്ന് വിളിച്ചിട്ടുണ്ട്. ''ധര്‍മനിഷേധിയെ കണ്ടുവോ നീ! അനാഥയെ ആട്ടിയകറ്റുന്നവന്‍ അവന്‍. അന്നം മുട്ടിപ്പോയോര്‍ക്ക് ആഹാരം എത്തിക്കാന്‍ ഒരു പ്രോത്സാഹനവും ചെയ്യാത്തവനുമത്രെ അവന്‍'' (107: 1-3).
കൃത്യമായ ഒരു സമയത്ത് കഴിക്കാമെന്ന ബോധ്യമുണ്ടെങ്കിലും, അത് വരെ, എല്ലാം മുമ്പിലുണ്ടായിട്ടും അത് നിയന്ത്രിച്ച് നിർത്തപെടുന്നു. അതിനിടയിൽ ഭൗതികമായി നമുക്കനുഭവപെടുന്ന ഏക കാര്യം വിശപ്പും ദാഹവും തന്നെയാണ്. ധനികനായ ഒരാൾക്ക് ഒരിക്കലും വിശപ്പിന്റെ വിളിയെന്തെന്ന് അറിയാനുള്ള അവസരമുണ്ടാവില്ല. അത് മുഖേന വിശക്കുന്നവന്റെ/പട്ടിണിക്കാരന്റെ പ്രയാസമെന്തെന്ന് അറിയാനുള്ള അവസരവുമുണ്ടാവില്ല. എന്നാൽ നോമ്പ് ഏതൊരാൾക്കും അതിനുള്ള അവസരം നൽകുന്നുണ്ട്. . നോമ്പ് മുറിപെരുന്നാളിന് നിർബന്ധിത അന്ന ദാനം (ഫിത്വ്ർ സകാത്) അതിന്റെ പ്രായോഗികവത്കരണമായി മാറുന്നതും അത് കൊണ്ട് തന്നെയാണ്.
നോമ്പിന്റെ അനേകം ലക്ഷ്യങ്ങളിൽ, ഭൗതികമായതലത്തിൽ പെട്ട ഒരു പ്രാധന ലക്ഷ്യം തന്നെയാണ് വിശപ്പറിയുക എന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.
പ്രിയ ചിന്തകന്‍ അകമറിഞ്ഞ് വായിച്ചതിന് വളരെ നന്ദി.
Deleteവിശക്കുന്നവന്‍റെ വിശപ്പറിയാന്‍ നോമ്പ് കാരനാകും. അതിന് നോമ്പ് തന്നെ വേണമെന്നില്ലല്ലോ. ഏതെങ്കിലും ഓഫീസിന് മുന്‍പില്‍ ക്യൂ നിന്നാലും മതി. നോമ്പിന്‍റെ ലക്ഷ്യമായി അതെവിടെയും പറയുന്നുമില്ല. പക്ഷേ, പട്ടിണിക്കാരന്‍റെ പട്ടിണി നോമ്പുകാരന് അറിയും എന്ന് പറയുന്നത് ലളിത സമീകരണങ്ങള്‍ക്കുള്ള മികച്ച ഉദാഹരണമാകും. ഒരു ദശകത്തിലപ്പുറം കാലം അദ്ധ്യാപകനായി ജോലി ചെയ്ത അനുഭവം കൂടി എനിക്കുണ്ട്. മാറാത്ത പട്ടിണി വാഴുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളുടെയും, ചില്ലറ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികളുടെയും മനോഭാവങ്ങളില്‍ വലിയ അന്തരം കാണാനാകും. വിശക്കുന്നവന് ഭക്ഷണം കൊടുക്കേണ്ട എന്നൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ എനിക്കെങ്ങനെയാകും? മാത്രമല്ല ദരിദ്രനെ ഊട്ടണം എന്ന് പറയാനാണ് ഞാന്‍ പോസ്റ്റ് തന്നെ ഇട്ടത്. താങ്കള്‍ ഉദ്ധരിച്ച സൂക്തം റമദാനുമായി ബന്ധപ്പെട്ടാണോ ഇറങ്ങിയത്? അത് എല്ലാ കാലത്തും വിശ്വാസി ചെയ്യേണ്ടതല്ലേ? വിശപ്പും പട്ടിണിയും രണ്ടാണ്. നോമ്പിന്‍റെ ലക്ഷ്യങ്ങളില്‍ വിശപ്പറിയുക എന്നാണെന്ന് എവിടെയും പറയുന്നില്ലാത്ത സ്ഥിതിക്ക് താങ്കളുടെ അവസാനത്തെ വാചകത്തിന് എനിക്ക് അതെ എന്ന് മറുപടി പറയാനാകില്ല. വിശപ്പ് കൂടപിറപ്പായിരുന്ന നബിയുടെ അനുചരരില്‍ അധിക പേര്‍ക്കും വിശപ്പറിയാന്‍ റമദാന്‍ വരെ കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടായിരിക്കാം നബി അങ്ങനെ പറയാതിരുന്നത്. ബാക്കി അല്ലാഹുവിനറിയാം. ഒരിക്കല്‍ കൂടി നന്ദി, വരവിനും വായനക്കും ഈ വാക്കുകള്‍ക്കും.
പ്രിയ ആരിഫ് സൈൻ.
Deleteപ്രതികരിച്ചതിന് നന്ദി. നോമ്പിന്റെ ലക്ഷ്യങ്ങളിന്നതൊക്കെയാണെന്ന് വിവരിക്കുന്ന ഹദീസോ സൂക്തമോ പ്രത്യേകിച്ചെന്തെങ്കിലും എന്റെ അറിവിൽ പെട്ടിട്ടില്ല. എങ്കിലും കാര്യങ്ങളെ മനസ്സിലാക്കാനുതകുന്ന വിധത്തിൽ നോമ്പ് സംബന്ധമായിറങ്ങിയ ഖുർആൻ സൂക്തത്തിൽ തന്നെയുണ്ട്. സർവ്വ കാലികമായി ഏവർക്കും ആവശ്യമായതിനെ നാം ചില ക്യൂ നിൽക്കൽ പോലെയുള്ള കാര്യങ്ങളോട് ഉപമിക്കുന്നത് ശരിയാകുമോ എന്നറയില്ല. ഈ ഖുർആൻ സൂക്തം കൂടി ശ്രദ്ധിക്കുക...(ഇതൊരു തർക്കം ഉദ്ദേശിച്ചല്ല... മറിച്ച് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ളരൊരു ശ്രമത്തിന്റെ ഭാഗമായി മാത്രം കണക്കാക്കണമെന്നപേക്ഷ.)
"(2:183-184) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം. വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ.വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്.എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍."
നോമ്പിനെക്കുറിച്ചു മനോഹരമായ രീതിയില്‍ പറഞ്ഞു .വളരെ കാമ്പുള്ള ചിന്തകള്‍ ,ആഴമുള്ള ഉപദേശങ്ങള്‍ ഒക്കെ നോമ്പ് പിടിച്ചു കൊണ്ടാണ് ഞാന്‍ ഇവിടെ ശ്രവിച്ചത് .ഇവിടെ പലരും പറഞ്ഞത് തന്നെയാണ് വീണ്ടും പറയേണ്ടത് .ആവര്‍ത്തന വിരസത ഒഴിവാക്കാം അല്ലെ ?റമദാന്‍ മുബാറക്
ReplyDeleteനോമ്പിന്റെ ചൈതന്യവും, പ്രാധ്യാന്യവും വിളിച്ചോതുന്ന ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ്. ഭാവുകങ്ങള്‍..
ReplyDeleteവളരെ ചിന്തോദീപകമായ പോസ്റ്റ് ആരിഫ് ഭായ്..നിങ്ങളെ പോലുള്ളവരാണ് ബ്ലോഗിലെ മാണിക്യങ്ങള്‍.
ReplyDeleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteഅനുഭവങ്ങളിലൂടെ പറഞ്ഞ നോമ്പിന്‍റെ നന്മയും, ത്യാഗവും,
ReplyDeleteസഹജീവികളോടുള്ള സ്നേഹവുമൊക്കെ എഴുത്തിലൂടെ അറിഞ്ഞു.
“ഭൌതികമായല്ലെങ്കിലും, മാനസികമായി വര്‍ഷത്തില്‍
365 ദിവസവും നോമ്പായിരുന്നെങ്കില്‍ , എങ്കില്‍ എത്ര നന്നായിരുന്നു.“
അത് ഒരു മതവിഭാഗം മാത്രമല്ല. എല്ലാ മതവിഭാഗങ്ങളിലെ
ആളുകളും അങ്ങിനെ ചെയ്യട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു
പോകുന്നു.
ഇതുപോലുള്ള നന്മയും, ത്യാഗവും, അറിവും, നിറഞ്ഞ പോസ്റ്റുകളിലെ
സാങ്കേതികതയെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. കാരണം
ഇതില്‍ വായനക്കാരന്‍റെ അഭിപ്രായം നേടുക എന്നതിനേക്കാള്‍
സ്വയം തിരിച്ചറിവുണ്ടാക്കുക എന്ന സദുദ്ദേശമാണുള്ളത്.
അതുകൊണ്ട് തന്നെ ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനാണ്
ഞാന്‍ ശ്രമിച്ചത്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ വായിച്ചു.
അദ്ധ്യാപകനെ പോലെ വായിക്കാന്‍ തോന്നിയില്ല.
പിന്നെ അക്ഷരത്തെറ്റുകള്‍ അവിടവിടെയുണ്ട്.
ടൈപ്പിംഗ് എറര്‍ ആണെന്നറിയാം, എന്നാലും..
എല്ലാവിധ ആശംസകളും നേരുന്നു.
ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ കരുതിയത് ഒരു തമാശ കഥ ആയിരിക്കും എന്നാണ്. ആ നെല്ലിക്ക എന്‍റെ വായില്‍ കപ്പല്‍ ഓടിപ്പിച്ചു. പിന്നെ വന്നപ്പോള്‍ ആണ് സംഭവം എത്രത്തോളം പ്രാധാന്യം ഉള്ള വിഷയം ആണ് എന്ന് മനസ്സിലായത്. പലരും പറയുന്നത് കേട്ടിടുണ്ട്. വിശപ്പും പട്ടിണിയും അറിയാന്‍ നോമ്പ് ഉപകരിക്കും എന്ന്. ഞാനും അത് അങ്ങനെ തന്നെ എന്ന് ചിന്തിച്ചു പക്ഷെ അതിനു ഇങ്ങനെ ഒരു മാനസിക നില ഉണ്ട് എന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. വളരെ പ്രസക്തമായ ഒരു പോസ്റ്റ്....; ദൈവം എല്ലാ പട്ടിണിയും ഈ ഭോമിയില്‍ നിന്നും തുടച്ച് നീക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം
ReplyDeleteആശംസകള്‍
ആരിഫ് ക്ക ഈ വ്യാഴ്ചയും നിങ്ങള്‍ എന്നെ നിരാശനാക്കി ഒരു പുതിയ പോസ്റ്റ് ഉണ്ടാകും എന്ന് കരുതി വന്നപ്പോള്‍ ,ഇത് തന്നെ വീണ്ടും കാണുന്നു !!
ReplyDeletekure kalayi i vazhi vannitt. puthiya posto kadhayo undonnu nokkan vannathanu. aasamsakalode..
ReplyDeleteപാലിക്കേണ്ടത്.
ReplyDeleteതിരക്കൊഴിഞ്ഞുവായിക്കാൻ നവംബർ 29 വരെ സമയം എടുത്തു.അതുവരെ ഫോർവേഡ് ചെയ്ത് മെയിലിൽ സൂക്ഷിച്ചു.
ReplyDeleteതാമസിച്ചു എന്നു തോന്നുന്നില്ല....എക്കാലത്തേയ്ക്കും വേണ്ടതു തന്നെ....വേറിട്ടൊരു പോസ്റ്റ്....ഇഷ്ടമായി.....
മനസില്‍ തട്ടുന്ന പോസ്റ്റ് ...നന്ദി ..
ReplyDeleteനല്ല ചിന്തകള്‍. പ്രവീണിന്റെ അഭിപ്രായങ്ങളോടും അനുഭാവം.
ReplyDeleteഭക്ഷണം പാഴാക്കുന്നതിനോട് ഒരുകാലത്തും അനുകൂലമല്ല...ഭക്ഷണം കിട്ടതെയിരുന്നിട്ടില്ല എങ്കിലും അത് കിട്ടാനുള്ള ബുദ്ധിമുട്ട് പലപ്പോഴും അനു ഭവിച്ചവര്‍ക്ക് അത് ശരിക്കും മനസ്സിലാവും എന്ന് തോന്നുന്നു .
വൈകിയെത്തിയതിന് ക്ഷമാപണം...
വീണ്ടും വരാം
എല്ലാ ഭാവുകങ്ങളും
Thoughtful post...Most of the uluhiyyah meat from Saudi was sent to Somalia this year. Alhamdulillah!
ReplyDeleteഅലിവും നൊമ്പരവുമുള്ള നോമ്പാണല്ലോ ഇവിടെ..
ReplyDeleteമനസ്സിൽ തട്ടും വിധം എഴുതി കേട്ടൊ ഭായ്
ഇന്നലെ ഞാൻ ഓർത്തെയുള്ളൂ.. കഴിഞ്ഞ നോമ്പുകാലത്തെ നോമ്പിനെക്കുറിച്ച് ഒരു നല്ല ബ്ലോഗ് വായിക്കുകയും ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നല്ലോ എന്ന്.. ഇന്ന് നോക്കുമ്പൊ ദാ വാളിൽ വീണ്ടും കിടക്കുന്നു.. ഇക്കൊല്ലം ഒന്നുകൂടി വായിച്ചു, പോയി വീണ്ടും ഷെയറും ചെയ്യട്ടെ.. :)
ReplyDeleteനോമ്പുകാരനെ ചിന്തിപ്പിക്കുന്ന കഴമ്പുള്ള പോസ്റ്റ്
ReplyDeleteഇന്നിവിടെം വരെ വരണമെന്ന് മനസ്സ് പറഞ്ഞു വന്നതിന് നഷ്ട്ടം വന്നില്ല
ആശംസകളോടെ എന്‍റെ റമദാന്‍ കരീം
മേശമേല്‍ കയറ്വേ, നോമ്പു കാലമല്ലേ ഇത്? കളവു പറയ്വേ, നോമ്പു കാലമല്ലേ ഇത്? ഉമ്മ പറഞ്ഞത് കേള്‍ക്കാതിരിക്ക്വേ, നോമ്പല്ലേ ഇത്. കോഴികളെ കല്ലെടുത്തെറ്യേ, നോമ്പുകാലമല്ലേ ഇത്? നെല്ലിക്കാ ഉപ്പ്-കോമ്പിനേഷന്‍ കണ്ടാല്‍ വാങ്ങി തിന്ന്വോ.! നോമ്പ് കാലമല്ലേ ഇത്? പാവം ഉണ്ണിക്ക് കുറ്റോം.(മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത് കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്.) വാപ്പ പറഞ്ഞത് സത്യം തന്നെ. നന്നായി ഓര്‍മ്മിച്ചെടുത്തു നോമ്പുകാലം.
ReplyDeleteTo track
ReplyDeleteTo track
ReplyDeleteGood thorough ideas here.Id like to recommend checking out things like cheese. What are your thoughts?
ReplyDeleteIve meant to write something like this on my webpage and you have given me an idea. Cheers.
negative ion generator reviews consumer reports
air purifier made in germany
meat purifier