പേജുകള്‍‌

30 June, 2011

ഇടനാഴികയിലുടനീളം പുറത്തേക്കു തുറക്കുന്ന വാതിലുകളുണ്ട്


സുദീപ് മസൂംദാറുടെ ജീവിതം ഒരു നീണ്ടകഥയാണ്; അവിശ്വസനീയമായ ഒരു മുഴുനീള ത്രില്ലര്‍.  അറിയുമോ സുദീപിനെ? ഇന്ത്യാപാക് വിഭജനകാലത്തെ മഹാലഹളകളില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബത്തോടൊപ്പം കിഴക്കന്‍ ബംഗാളില്‍ നിന്നെത്തി, മനുഷ്യ ജന്മങ്ങള്‍ പുഴുക്കളെപ്പോലെ തിളച്ച കൊല്‍കൊത്തയിലെ ടാംഗ്രാ ചേരിപ്രദേശത്ത് അഭയാര്‍ഥിയായി, മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കും ലഹരിക്കും കുറ്റകൃത്യങ്ങള്‍ക്കും നടുവില്‍ പിടിച്ചുപറിയും ഗുണ്ടായിസവുമായി ബാല്യംകഴിച്ച സുദീപ് മസൂംദാറെ?

കൊല്‍കൊത്തയിലും, പിന്നീട് പട്നയിലും ചെറുകളവുകളും ഗുണ്ടാവിളയാട്ടവുമൊക്കെയായി നടന്നിരുന്ന കൌമാരക്കാരുടെ സംഘത്തിന്‍റെ തലയാളാകാന്‍ വളരെ ചെറുപ്പത്തില്‍തന്നെ വിധി അനുവദിച്ചതായിരുന്നു അയാളെ. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചും ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്ന് പണംപിടുങ്ങിയും കഴിഞ്ഞുകൂടിയ സംഘത്തിന്‍റെ തലവനായി വിലസി നടക്കുന്നതിനിടയില്‍ മറ്റൊരു സംഘവുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തെക്കന്‍ ബിഹാറിലെ റാഞ്ചി (ഇന്നിപ്പോള്‍ ഝാര്‍ക്കണ്ട് സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണത്)യിലേക്കോടിപ്പോയ സുദീപ് പുതിയ ഒരു പേരിന്‍റെ മറപറ്റി ഒരു ചേരിയില്‍ നിന്ന് മറ്റൊന്നിലേക്ക്, പൊലീസിന്‍റെ ഏതാനും ചുവട് മുമ്പിലായി, ഓടിക്കൊണ്ടിരുന്നു. 

ഈ വഴിയിലെ ഒരു വിശ്രമവേളയില്‍, പണ്ട് അച്ഛനില്‍ നിന്ന് പഠിച്ച അക്ഷരങ്ങളുമായി അയാള്‍ വീണ്ടും കണ്ടുമുട്ടി; പിന്നെ അവ ചേര്‍ത്തുവച്ചു തുടങ്ങി. വായന പുതിയ അനുഭവവും അഭയവുമാകുന്നതായി അയാള്‍ക്ക് തോന്നി. സാഹിത്യവഴിയിലെ യാത്ര ആരംഭിക്കുകയായി. അമേരിക്കന്‍ എഴുത്തുകാരന്‍ ജാക് ലണ്ടനോടൊപ്പം (പരിഭാഷകളിലൂടെ) സാഹസികലോകത്ത് വിരാജിച്ചു, ജ്യൂള്‍ വേണിനോടൊപ്പം ലോകംചുറ്റി, ബല്‍സാക്കിലും ഹെമിംഗ്വേയിലും ദൊസ്തോവ്സ്കിയിലും കൂട്ടുകാരെ കണ്ടെത്തി. എന്തിന് പരിഭാഷ? കടങ്കൊണ്ട സ്കൂള്‍ പാഠപുസ്തകങ്ങളും അടിച്ചുമാറ്റിയ ഓക്സ്ഫഡ് ഡിക്ഷ്നറിയും വെച്ച് അയാള്‍ ഇംഗ്ളീഷ് പഠിക്കാനാരംഭിച്ചു. കൃത്യമായ ഉച്ചാരണം ലഭിക്കാനായി, ഒരു കൊച്ചു റേഡിയോയിലൂടെ (അതും അടിച്ചുമാറ്റിയത്) വോയ്സൊഫ് അമേറിക്കയും ബിബിസി വേള്‍ഡ് സര്‍വീസും പതിവായി ശ്രദ്ധിച്ചു. പലപ്പോഴും അവ മനസ്സിലാകാത്ത നിരാശയില്‍ കണ്ണുകള്‍ നിറഞ്ഞു. ആയിടെ, അന്ന് വളരെ ശക്തമായിരുന്ന അതിതീവ്ര ഇടതു ഗ്രൂപ്പുകളിലൊന്നില്‍ അംഗമായി. തന്‍റെ പട്നാ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന പാര്‍ട്ടി ഘടനയിലെ സംഘബോധമായിരുന്നു, ആശയത്തെക്കാളേറെ, ആ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാന്‍ അയാളെ തല്‍പരനാക്കിയത്.

അതിനിടെ റാഞ്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു കൊച്ചു ഇംഗ്ളീഷ് വാരികയുടെ ഓഫീസിനടുത്ത് ചുറ്റിത്തിരിഞ്ഞ് എഡിറ്ററുമായി പരിചയംസ്ഥാപിച്ചു.അധികംതാമസിയാതെ അവിടെ പ്രൂഫ്റീഡറായി നിയമിതനായി. ഡല്‍ഹിയില്‍നിന്ന് ഇടക്കിടെ വാരികയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്ന ദിലീപ് ഗാംഗുലി എന്ന ഉല്‍ക്കര്‍ഷേച്ഛുവായ റിപ്പോര്‍ട്ടര്‍ ചേരിനിവാസിയാണെന്നറിഞ്ഞ് സുദീപിനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു; പിറ്റേന്ന്തന്നെ ചേരിയിലെ തന്‍റെ സുഹൃത്തുക്കളോട് വിടചൊല്ലി ഇന്ദ്രപ്രസ്ഥത്തിലേക്ക്. 

ഡല്‍ഹിയില്‍ വെച്ച്, തന്നെ കേള്‍ക്കാന്‍ തയ്യാറുള്ളവരോടെല്ലാം ഇംഗ്ലീഷ്ല്‍ സംസാരിച്ച് ഭാഷ പരിശീലിച്ചു. ഒരു ചെറുകിട ഇംഗ്ലീഷ് പത്രത്തില്‍ ശമ്പളമില്ലാതെ ആറുമാസം ജോലിനോക്കിയശേഷം സമ്പൂര്‍ണ പത്രപ്രവര്‍ത്തകനായി. ജോലിയിലെ മികവായിരുന്നു കാരണം. പിന്നീട് വലിയ പത്ര സ്ഥാപനങ്ങളിലേക്ക്, വലിയ ഉത്തരവാദിത്ത നിര്‍വഹണങ്ങളിലേക്ക്… ഓര്‍ക്കാപ്പുറത്തു ലഭിച്ച അമേരിക്കാസന്ദര്‍ശനത്തിടെ പ്രശസ്തമായ ന്യൂസ്വീക്ക് വാരികയുടെ ഓഫീസ് കാണുകയെന്ന ചിരകാലം മനസ്സില്‍ സൂക്ഷിച്ചിരുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു; അവിടെ പത്രപ്രവര്‍ത്തകനായിനിയമിതനാവുകയും ചെയ്തു. 

പത്തിരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങി ഇപ്പോഴും തുടരുന്ന ഈ കഥയിലെ നായകന്‍ ഇന്ന് ന്യൂസ്വീക്ക് വാരികയുടെ ലേഖകനായി ഡല്‍ഹിയില്‍ ജീവിക്കുന്നു. ഇപ്പോഴും ചേരിയിലെ തന്‍റെ പഴയ കൂട്ടുകാരുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട് സുദീപ്. പലരും മരണമടഞ്ഞു. ചിലര്‍ മുഴുക്കുടിയന്മാരോ ലഹരിക്കടിമകളോ ആയി. ചിലരെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും ചോര്‍ത്തിക്കളയുന്ന ചേരികളില്‍ നിന്ന് രക്ഷപ്പെട്ട് വരുമാനമുള്ള ജോലികളിലും സ്വന്തമായ ഏര്‍പ്പാടുകളിലുമായി കഴിയുന്നു. 

ടെലവിഷന്‍ ഷോയില്‍ പങ്കെടുത്ത് കോടികള്‍ നേടിയ, ചേരി സമ്മാനിച്ച കറുത്ത ഭൂതകാലമുള്ള ജമാല്‍ മാലിക് എന്ന പതിനെട്ടുകാരന്‍റെ കഥപറയുന്ന സ്ലംഡോഗ് മില്യനയര്‍ എന്ന ഇംഗ്ളീഷിലുള്ള ഹിന്ദി സിനിമ എട്ടു ഓസ്കറുകള്‍ നേടി നമ്മുടെ ദേശാഭിമാനത്തെ കുത്തനെ നിര്‍ത്തിയ സന്ദര്‍ഭത്തില്‍ സുദീപ് ന്യൂസ്വീക്ക് വാരികയിലെഴുതിയതാണ് സ്വന്തം കഥ.

നാട്ടിലെയോ വീട്ടിലെയോ സാഹചര്യങ്ങള്‍ നിമിത്തം വിദ്യാഭ്യാസംനേടാന്‍ കഴിയാതെപോയ, അതിന്‍റെ പേരില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. അവര്‍ക്കൊക്കെ ഞാന്‍ സുദീപിന്‍റെ കഥ പറഞ്ഞു കൊടുക്കാറുമുണ്ട്. കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും തയ്യാറുള്ള ആരുടെമുമ്പിലും ദൈവം വഴികള്‍ മലര്‍ക്കെ തുറന്നിടുന്നു. നിരാശ കൊണ്ട് ഒന്നും നേടാനില്ല. അസ്തിത്വവ്യഥയും നിരാശയുടെ തത്ത്വശാസ്ത്രവുമായി കാലംകഴിച്ചുകൂട്ടുന്നവര്‍ പക്ഷേ സുദീപ് മസൂംദാര്‍മാരെ കാണാറില്ല. വഴിവിട്ടവരല്ലാതെ ആരാണ് ദൈവകാരുണ്യത്തിന്‍റെ കാര്യത്തില്‍ നിരാശരാവുക എന്ന് വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് ചോദിക്കുന്നുണ്ടല്ലോ. 

അപാര്‍ത്തീഡിന്‍റെ കൂര്‍ത്ത നഖങ്ങള്‍ക്കടിയില്‍ സൌത്താഫ്രിക്ക ഞെരിഞ്ഞ അറുപതുകളുടെ തുടക്കത്തില്‍ ജോഹനസ്ബര്‍ഗിലെ ഗെറ്റൊകളിലൊന്നില്‍ ജനിച്ച് വളര്‍ന്ന മാര്‍ക്ക് മാതബെയ്ന്‍ എന്ന ടെന്നീസ് കളിക്കാരന്‍ ‘കാഫിര്‍ ബോയ്’ എന്ന പേരിലുള്ള പ്രശസ്തമായ ആത്മകഥയിലൂടെ ലോകത്തിന് നല്‍കാന്‍ ശ്രമിച്ചതും ഇതേ സന്ദേശമാണ്. വര്‍ണത്തിന്‍റെ പേരിലുള്ള കന്മഷ കന്മദങ്ങളുടെ കരിമ്പുക ഗ്രസിച്ച അത്യന്തം മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലുള്ള ദയാരഹിതമായ കുട്ടിക്കാലമാണ് മാതബെനുണ്ടായിരുന്നത്. അടങ്ങാത്ത ഉല്‍ക്കര്‍ഷേച്ഛയും ഒടുങ്ങാത്ത സ്വാതന്ത്യ്ര മോഹവും മതാബെയ്നെ ലോകപ്രശസ്തനാക്കി. അദ്ദേഹത്തിന് മുമ്പും പിന്നീട് മണ്‍ഡേലയുടെ ഐതിഹാസിക സമരത്തിന് മുമ്പില്‍ മുട്ടുമടക്കി അപാര്‍ത്തീഡ് പിന്‍വാങ്ങുന്ന തൊണ്ണൂറുകളുടെ തുടക്കംവരെയും അനവധി ബാല്യങ്ങളും യൌവനങ്ങളും സൌത്താഫ്രിക്കയില്‍ മൊത്തം ചിതറിക്കിടന്ന ഗെറ്റൊകളില്‍ പാഴായിപ്പോയിട്ടുണ്ട്.  

മാല്‍ക്കം എക്സിന്‍റെ ജീവിതം മറ്റൊരുദാഹരണം. കരിമ്പുഴുവില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള രൂപാന്തരത്തിന്‍റെ വികാര തീവ്രമായ ആവിഷ്കാരമാണദ്ദേഹത്തിന്‍റെ ആത്മകഥ.


ഒന്നുത്സാഹിച്ചാല്‍ തീരുന്ന പ്രതിസന്ധികളേ നമ്മുടെ പല ആളുകള്‍ക്കുമുള്ളൂ. എന്നാല്‍ അതിനു ശ്രമിക്കാതെ വൃഥാ വിധിയെപഴിച്ച് കാലം കഴിക്കുന്നവരാണവരിലധികവും. നിസ്സാരമായ കാരണങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന കുട്ടികളുണ്ട്. മാതാപിതാക്കള്‍ ഗുണദോഷിച്ചതിന്, ടി.വി കാണാനനുവദിക്കാത്തതിന്, പരീക്ഷയില്‍ തോറ്റതിന്… എല്ലാം ജീവിതം അവസാനിപ്പിക്കുന്ന യൌവനങ്ങളുടെ കഥകള്‍ (അതോ കഥയില്ലായ്മകളോ) നിത്യം എന്നപോല നാം കേള്‍ക്കുന്നു. മുടികൊഴിഞ്ഞു പോകുന്നതു സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍, അല്‍പ്പം ആത്മവിശ്വാസം പകരാനും ചര്‍ച്ചിലിന്‍റെയും നേഹ്രുവിന്‍റെയും ഗോര്‍ബച്ചേവിന്‍റെയും തലയില്‍ സമൃദ്ധമായ മുടിയുണ്ടായിരുന്നുവെങ്കില്‍ അതെത്രമാത്രം ബോറാകുമായിരുന്നുവെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനും സുഹൃത്തുക്കളായി ആരും ഈ സാധുവിനുണ്ടായിരുന്നില്ലേ എന്നാലോചിച്ചു. ജീവിക്കാനറിയാഞ്ഞ് സ്വയം നാശത്തിന്‍റെ വഴികള്‍ കണ്ടെത്തിയ ഒരേയൊരു ജീവി എന്ന് മനുഷ്യനെക്കുറിച്ച് മേതില്‍ ഒരിടത്ത് പറയുന്നുണ്ട്.

പുഴയോരങ്ങളില്‍ കാണുന്ന മിനുത്ത ഉരുളന്‍ കല്ലുകള്‍ ഒരുകാലത്ത് കാഠിന്യമേറിയതും പരുപരുത്തതുമായ പാറകളായിരുന്നു. പച്ചപ്പാവമായ പച്ചവെള്ളം ഏറിയ ക്ഷമയോടെ കാലങ്ങളെടുത്ത് അതിന് മുകളിലൂടെ ഒഴുകിയൊഴുകി മിനുസപ്പെടുത്തിയതാണവയെ. 

ചെറിയൊരു ശാരീരിക വൈകല്യവും വളഞ്ഞിട്ടു പിടിച്ച ദാരിദ്യവും കാരണം ജീവിതം മടുത്തു എന്ന് പറഞ്ഞ ഒരു ശിഷ്യനുണ്ടായിരുന്നു എനിക്ക്. മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും ഞാനവനെ വിളിച്ചു വരുത്തുമായിരുന്നു, എന്നിട്ട് ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് പ്രശസ്തിയുടെ തുംഗശൃംഗങ്ങള്‍ താണ്ടിയവരെക്കുറിച്ചു പറഞ്ഞു കൊടുക്കും. ഹെലന്‍ കെലര്‍, ത്വാഹാ ഹുസൈന്‍, സ്റ്റീഫന്‍ ഹോക്കിംഗ്സ്, ജെയ്പാല്‍ റെഡ്ഡി, സുധാ ചന്ദ്രന്‍… സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അടയാള വ്യക്തിത്വമായിരുന്ന റാബിയ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. ജീവിതം അതിവിശിഷ്ടമാണെന്നും വെറുതെ വലിച്ചെറിയാന്‍ മാത്രം നിസ്സാരമല്ലെന്നുമുള്ള പാഠം അവന്‍ പതുക്കെ ഉള്‍ക്കൊണ്ടു എന്നു ഞാന്‍ മനസ്സിലാക്കിയ ഒരു ദവസം അവന്‍ പറഞ്ഞു, പാഴ്വസ്തുക്കളില്‍ നിന്ന് പ്രയോജനകരമായ വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടല്ലോ അല്ലേ? അതെ.  പിന്നീടെന്‍റെ ശ്രമം മുഴുവന്‍ അവന്‍ പാഴ്വസ്തുവല്ല എന്നവനെ ബോധ്യപ്പെടുത്താനായിരുന്നു.  

വര്‍ഷങ്ങള്‍ക്കുശേഷം ഈയിടെ സഊദി അറേബ്യയില്‍ വെച്ച് ഞാനവനെ കണ്ടു. ഊര്‍ജസ്വലനായ ഒരു കമ്പനി സെക്രട്ടറിയുടെ വേഷത്തില്‍; ചെവി മുതല്‍ ചെവി വരെ നീണ്ട ചിരിയുമായി അവനെന്നെ കെട്ടിപ്പിടിച്ചു. എല്ലാവരില്‍ നിന്നും മാറി നിന്ന് ഞങ്ങളൊരുപാട് സംസാരിച്ചു. അവനെന്നെ വിരുന്നിന് ക്ഷണിച്ചു. നിര്‍ഭാഗ്യവശാല്‍ ആ നഗരത്തില്‍ എനിക്കധികം സമയുമുണ്ടായിരുന്നില്ല, പോരെങ്കില്‍ രാവ് ഏറെ കടുക്കുകയും ചെയ്തിരുന്നു. പിന്നീടൊരിക്കലാവാം എന്ന് അലക്ഷ്യമായിപ്പറഞ്ഞ് ഞാന്‍ അവനോട് വിടപറഞ്ഞു. പിരിയുമ്പോള്‍ അവന്‍റെ കണ്ണുകളിലെ നനവ് ചുറ്റു നിന്നും വമിച്ച ആലക്തിക ശോഭയില്‍ ഒളിമിന്നി.

മതി കുട്ടീ, എനിക്കിനി ഒരു വിരുന്നും വേണ്ട. ജീവിതത്തിന്‍റെ ഇടനാഴികകളിലുടനീളം പുറത്തേക്ക് തുറക്കുന്ന വാതിലുകളുണ്ട്; അവ കണ്ടെത്തി തുറക്കാന്‍ തയ്യാറാകണം എന്നുമാത്രം. തയ്യാറായവരുടെ പ്രതിനിധിയാണ് നീ.

62 comments:

 1. Where did you get this story from man?

  ReplyDelete
 2. പഠനാത്മകമായ ഉദാഹരണങ്ങളിലൂടെ മാർഗ്ഗ ദർശനങ്ങൾ നല്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. വളരെ ഹൃദയ സ്പർശിയായ ഒരു പോസ്റ്റ്..

  ReplyDelete
 3. നന്നായി ഇനിയും .......

  ReplyDelete
 4. കുറിപ്പിന്‍റെ മുഴുവന്‍ തുടിപ്പുകളും ഒളിപ്പിച്ച മികച്ച തലക്കെട്ട്‌. എല്ലാറ്റിനുമുപരിയായി അവസാന രണ്ടു പാരഗ്രാഫും. നല്ല വായനെക്കൊരവസരം തന്നതിന് നന്ദി.

  ReplyDelete
 5. i have been reading all the articles that u r posting

  in that it different one and i am so inspired

  thanks

  ReplyDelete
 6. parishramichal vijayam kandhathum inshaallah

  ReplyDelete
 7. arifka we are so much impressed with your postings

  and proud to be a pathappiriyakkaran

  ReplyDelete
 8. എന്നെ വല്ലാതെ സ്പര്‍ശിച്ചൂ ആരിഫ്കാ.......

  ReplyDelete
 9. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ വായനക്കാരവാന്‍ എവിടെ സമയം പക്ഷെ ഇടക്കൊക്കെ കണ്ണില്‍ പെടുന്ന ചില പോസ്റ്റുകള്‍
  ചിന്തിപ്പിക്കാനും, കണ്ണ് ഈറനാക്കാനും, ആത്മവിശ്വാസം പകരാനും ഒക്കെ .......... ഏതായാലും ഓര്‍മകളില്‍ സൂക്ഷിക്കാന്‍ ഒരു പോസ്റ്റ്‌. കൂടുതല്‍ കൂടുതല്‍ ആശംസകള്‍

  ReplyDelete
 10. as it is words of Arif Zain, it will have it's own standard

  It is great as other works of Arif

  ReplyDelete
 11. നല്ല പോസ്റ്റ്‌, നല്ല ശൈലി, ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്തു... താങ്ക് യു ആരിഫ്‌ സൈന്‍, താങ്കളൊരു ജീനിയസ് തന്നെ.
  ഷമീര്,‍ പത്തപ്പിരിയം

  ReplyDelete
 12. ഷമീര്‍, ഇരുന്ന ഇരിപ്പില്‍ എന്നെ ജീനിയസ്‌ ആക്കിയതിന് ഒരായിരം നന്ദി

  ReplyDelete
 13. ഞരമ്പുകളിൽ വൈദ്യുതി നേരിട്ട്‌ എൽപ്പിച്ചാൽ എങ്ങനെയിരിക്കും ? അതു പോലെ തോന്നി വായിച്ചപ്പോൾ.
  Electrifying, Inspiring..

  ReplyDelete
 14. ആദ്യം തന്നെ താങ്കളുടെ പ്രൊഫൈല്‍ വായിച്ചു അന്ധാളിച്ചു പോയി. ഞാനുമൊരു മലപ്പുറം ജില്ലക്കാരനാ!. പിന്നെ പോസ്റ്റ് വളരെ നന്നായി. അധികമൊന്നും പറയുന്നില്ല. എന്റെ ബ്ലോഗിലും ഒന്നു കയറി നോക്കൂ. ഇതു പോലെ ചില സാധങ്ങള്‍ അവിടെയും കാണും. പ്രത്യേകം ഒന്നും തന്നെ ഞാന്‍ എടുത്തു പറയുന്നില്ല.

  ReplyDelete
 15. മുകളിലെ കമന്റില്‍ ഒരക്ഷരം കൊഴിഞ്ഞു പോയി. സാധനങ്ങള്‍ എന്നു വായിക്കുക!

  ReplyDelete
 16. വളരെ നന്നായി ഹൃദ്യമായി എഴുതി............സസ്നേഹം

  ReplyDelete
 17. എങ്ങനെ വേണമെങ്കിലും വായിക്കാന്‍ പറ്റുന്ന എഴുത്ത്.... ഒരു കഥ ആയിട്ടാണെങ്കില്‍ അങ്ങനെ........ അല്ലെങ്കില്‍ ഒരു ലേഖനം ആയിട്ട്......... ഞാന്‍ ഇതൊരു കൌണ്‍സിലിംഗ് രൂപത്തില്‍ എടുത്തു. നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി.

  ReplyDelete
 18. malayalam font ippo illa. athaanu ingane. ee lekhanam valare nannai. oraalude aathama vizwaasam varddhippikkanavunnath valiyoru kaaryamaanu. manushyae pothuve cheyyan madikkunna oru kaaryam.

  abhinandanangal.

  ReplyDelete
 19. ഹൃദ്യമായ വരികള്‍..
  ഈ അടുത്ത് വായിച്ച നല്ലൊരു പോസ്റ്റ്‌..
  നന്ദി ആരിഫ്‌ കാ..

  ഒഴിവു കിട്ടുമ്പോ എന്‍റെ ക ച ട ത പ യിലും ഒന്ന് വരണം..
  എന്തെങ്കിലുമൊക്കെ മിണ്ടിപ്പറഞ്ഞു പോണം..
  ലിങ്ക്: www.kachatathap.blogspot.com

  ആശംസകള്‍..

  ReplyDelete
 20. താങ്കളുടെ ഏറ്റവും വലിയ ആഗ്രഹം പ്രൊഫൈലില്‍ എഴുതിയില്ല. പക്ഷെ അതാണ്‌ പിന്നീട് നിറവേറിയത് .. ഒരു ബ്ലോഗര്‍ ആവുക എന്നത് !

  ReplyDelete
 21. അറിവിന്റെ കൂമ്പാരം നല്ലൊരു എഴുത്തിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നു കേട്ടൊ ഭായ്

  ReplyDelete
 22. അടുത്തിടെ വായിച്ച ഒന്നാന്തരമൊരു ലേഖനം!
  ദാരിദ്ര്യത്തില്‍ ക്ഷമ കാണിക്കുന്നവന്‍ പണക്കാരനാകും എന്നൊരു ചൊല്ലുണ്ട്. സഹനമെന്നത് ഇന്നത്തെ തലമുറയ്ക്ക് അന്യമാണ് എന്ന് തോന്നുന്നു.
  من جد وجد എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ വ്യാഖ്യാനമായി ഞാനിത് കാണുന്നു.
  (ജീവിതത്തില്‍ നിസ്സാരമായ പ്രശ്നങ്ങള്‍ വരുമ്പോഴേക്കും ആതമഹത്യ ചെയ്യുന്ന ഇന്നത്തെ യുവാക്കളൊക്കെ തൂങ്ങിചാവുക തന്നെ ഭേദം!)

  ReplyDelete
 23. സിരകളില്‍ വിദ്യുത് പ്രവാഹം നിറയ്ക്കുന്ന ലേഖനം...ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ഇന്ന് സന്തുഷ്ട്ടമായ ഒരു ജീവിതം നയിക്കുന്ന എനിക്ക് ഈ ലേഖനം വീണ്ടും ഒരു യുദ്ധത്തിനു തയ്യാരാവാനുള്ള കറുത്ത് പകരുന്നു..നിരന്തരമായ സംഘര്‍ഷങ്ങളുടെ ആകെത്തുക ആണല്ലോ ജീവിതം...ആശംസകളും അഭിനന്ദനങ്ങളും..

  ReplyDelete
 24. ഞാനും ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു...ശരിക്കും മനസ്സിനെ സ്വാധീനിച്ച ഒരു പോസ്റ്റ്‌..അഭിനദ്ധനങ്ങള്‍.

  ReplyDelete
 25. നല്ലൊരു പോസ്റ്റ്‌

  ReplyDelete
 26. നല്ല പോസ്റ്റ്‌ , എഴുത്തുകാരനും, ഈ ലിങ്ക് ഷെയര്‍ ചെയ്ത സാബുവിനും നന്ദി.

  ReplyDelete
 27. മനോഹരമായിരിക്കുന്നു ആരിഫ്ക്കാ.

  ഒട്ടും അതിശയോക്തി കലർത്തി പറയുകയല്ല; ഇത് വായിച്ച് കഴിഞ്ഞപ്പോൾ എന്റെ അത്മവിശ്വാസം അല്പം കൂടിയതുപോലെ.
  കുറച്ച് കാലത്തിനുശേഷം 'തീർച്ചയായും വായിച്ചിരിക്കേണ്ടത്' എന്നുതോന്നിയ ഒരു ബ്ളോഗ് പോസ്റ്റ്.
  (Thanks Sabu for bringing me to this blog)
  ആശംസകളോടെ
  satheeshharipad.blogspot.com

  ReplyDelete
 28. നല്ലൊരു പോസ്റ്റ്‌ ആശംസകള്‍ നന്ദി ആരിഫ്‌

  ReplyDelete
 29. വളരെ നല്ലൊരു പോസ്റ്റ്‌.. നന്ദിയുണ്ട്...ആരിഫ്‌.. ഏറെ ഉപകാരപ്രദമായി എനിക്കീ എഴുത്ത്.. മാനസികമായി ശക്തിപ്പെടുത്താന്‍ സാധിച്ചു.. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളിലും നിവര്‍ന്നു നിന്ന് ആത്മവിശ്വാസം കൈവിടാതെ മുന്നേറാന്‍ ഞാനിപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..
  ഈ ബ്ലോഗിലേക്ക് എത്താന്‍ സഹായിച്ച സാബുവിനും നന്ദി രേഖപ്പെടുത്തുന്നു..

  ReplyDelete
 30. എന്താ പറയാ :)

  ഹൃദ്യമായ് എഴുതി.., നല്ല വായന സമ്മാനിച്ചതില്‍ ആശംസകള്‍
  ഒപ്പം സാബൂന്‍ നന്ദിയും.

  ReplyDelete
 31. നല്ല പോസ്റ്റ്‌ ഇഷ്ടമായി

  ReplyDelete
 32. അതെ വാതിലിലൂടെ അകത്തെ സുരക്ഷിതത്വത്തിലേയ്ക്ക്‌(?) കടക്കുമ്പോള്‍ നമ്മള്‍ അറിയാതെ പോകുന്നു, അതെ പുറത്തേയ്ക്ക്‌ കൂടി തുറക്കുന്നതാണെന്ന്. വളരെ നല്ല എഴുത്ത്‌. പരിചയപ്പെടുത്തിയ സാബുവിനും നന്ദി.

  ReplyDelete
 33. എന്നെ ഏറെ സ്വാധീനിച്ച ആ വാക്കുകളുടെയും വരകളുടെയും തുടര്‍ച്ച ഇവിടെയും കാണുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 34. കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ ആരിഫ്.
  നന്ദി...
  ദേ...ഇവിടെ
  https://sites.google.com/site/bilathi/vaarandhyam

  ReplyDelete
 35. മികച്ച ലേഖനം. ഇതാണ് എന്റെ വിധി എന്ന് നിരാശപ്പെടാതെ ജീവിതം വിട്ടു കൊടുക്കുകയില്ലെന്നൊരു തീരുമാനം ഉണ്ടായാല്‍ പിന്നീടുള്ള പാത വിജയത്തിലെക്കായിരിക്കും എന്ന് അടിവരയിടുന്ന ലേഖനം.

  ReplyDelete
 36. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാനും കൂടുന്നു. ഈ ബ്ലോഗിന്റെ തണലിൽ...

  ReplyDelete
 37. എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് , അയച്ചുതന്ന സാബുവെട്ടന് ശുക്രിയാ.

  ReplyDelete
 38. . വഴിവിട്ടവരല്ലാതെ ആരാണ് ദൈവകാരുണ്യത്തിന്റെ കാര്യത്തില്‍ നിരാശരാവുക എന്ന് വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് ചോദിക്കുന്നുണ്ടല്ലോ.

  ikka enthu nalla posta
  ethre pereye introdise cheythu thannathu

  othiri nanni

  ReplyDelete
 39. ഹോ...
  ഇതൊരു സൂര്യ ഗോളം തന്നെ..!
  എല്ലാത്തിനേയും ജീവിപ്പിക്കുന്ന ഊര്‍ജ്ജം പ്രസരപ്പിക്കുന്ന സൂര്യഗോളം. ഞാനിനിയിതിന്റെ പ്രകാശത്തില്‍ പ്രകാശിക്കുന്ന അമ്പിളിയാകും. അത്രമേല്‍ ഇതെന്നെ സ്വാധീനിച്ചിരിക്കുന്നു.

  വായനക്കൊടുവില്‍, എന്തെന്നറിയില്ല കുറെ സമയം ഞാന്‍ അന്ധാളിച്ചു നിന്നും., ശേഷം, കുറച്ചു സമയത്തെ ഇടവേളയില്‍ ഞാന്‍ ഉല്ലാസവാനുമായി. ആ ഇടവേളയില്‍ എന്റെ ഹൃദയം കരഞ്ഞത് എന്റെ കണ്ണറിയിക്കുകയായിരുന്നു.

  ഏറ്റം ഇഷ്ടത്തോടെ... ഞാനീ വരികളെ എന്റെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു. കാരണം, ഇതില്‍ എവിടെയൊക്കെയോ ഞാനുണ്ട്., അല്ല, എനിക്കായുള്ളതുണ്ട്. വിസ്താര'ഭയത്താലും, ഒട്ടും ഔചിത്യമില്ലാത്ത എന്റെ ആഹ്ലാദികേര'ത്തില്‍ നാണിച്ചും ഞാനീ അധിക പ്രസംഗം അവസാനിപ്പിക്കുന്നു.

  ഇങ്ങോട്ട് വഴി നടത്തിയ എന്റെ പ്രിയ മിത്രം അന്‍വറിന് നന്ദി.
  സൈനോകുലറിനൊരു സ്നേഹ സലാം.

  ReplyDelete
 40. വളരെ നല്ല വായിച്ചിരിക്കേണ്ട പോസ്റ്റ് ആശംസകള്‍

  ReplyDelete
 41. ശരിക്കും മനോഹരമായ ലേഖനം...സ്ഥിരോത്സാഹവും ആത്മവിശ്വാസവുമുള്ളവര്‍ ജീവിതത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തും...

  ReplyDelete
 42. നാമൂസ് തന്ന ലിങ്കില്‍ ഇവിടെയെത്തി പെട്ടു... ഇത് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വന്‍ നഷ്ടമായേനെ ,,,,,, ഓരോ വരികളും താങ്കള്‍ വായനക്കാരനിലേക്ക് തുറന്നിട്ട ജാലകങ്ങളായി തോന്നി. ഇതൊരു ഊര്‍ജ ദായിനി തന്നെ ... ജീവിതത്തില്‍ വിരക്തി നല്‍കുന്ന ആലസ്യത്തില്‍ നിന്നുണരാന്‍ ... ആശംസകള്‍

  ReplyDelete
 43. ഉറങ്ങിക്കിടക്കുന്നവനെ ഊണര്‍ത്തുന്ന, ഏത് പ്രതിസന്ധികളേയും അതിജീവിക്കാന്‍ ആത്മവിശ്വാസമേകുന്ന ലേഖനം. ഒരുപാട് നന്ദി...

  ReplyDelete
 44. such a beautiful writing.
  best wishes.

  ReplyDelete
 45. ആരിഫ് ജി ഒരു ബിഗ്‌ സലൂട്ട്
  ആത്മ വിശ്വാസത്തിന്‍ ബാല പാഠങ്ങളെ വളരെ വെക്തമായി നല്‍കിയ ഒരു പോസ്റ്റ്

  ReplyDelete
 46. മുമ്പു തന്നെ വായിച്ചിരുന്നു... അന്ന് എന്റെ വായന അടയാളപ്പെടുത്താതെ പോയി... ഈ ലേഖനം തന്നതിന് താങ്കളോട് കൃതജ്ഞത രേഖപ്പെടുത്തുന്നു...

  ReplyDelete
 47. വെറുതെയാണോ ആരിഫ്ജി നിങ്ങളെ ഞാന്‍ ചൂണ്ടയിട്ടു പിടിച്ചത് ,ഇത് പോലത്തെ ഉത്തെജകാരിഷ്ടം ഒരു പത്തു പതിനഞ്ചു കുപ്പി കൂടെ വിട്ടേര് ,,,

  ReplyDelete
 48. yes... higly inspiring piece of writing..
  സുദീപ്‌ മസുംദാറിനെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. ബ്ലോഗു ലോകത്തില്‍ പുതിയ ആളാണ്‌. ഇത് വായിച്ചപ്പോള്‍ തീരുമാനിച്ചു മാഷിന്‍റെ രചനകള്‍ എല്ലാം വായിക്കാന്‍.. ഇനി കൂടെയുണ്ട് വായനയുമായ്

  ReplyDelete
 49. മനോഹരം ഞാനും താങ്കള്‍ക്ക് ശിഷ്യപ്പെടുന്നു ..

  ReplyDelete